ഗള്‍ഫില്‍ വന്നതിന് പിന്നാലെ കാമുകി മറ്റൊരാളെ പ്രേമിച്ച് വിവാഹം ചെയ്തു, മനംനൊന്ത് പ്രവാസലോകത്ത് ജീവനൊടുക്കി യുവാവ്

0
270

മനാമ: ഗള്‍ഫിലേക്ക് വന്നതിന് പിന്നാലെ കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസിയായ യുവാവ് ജീവനൊടുക്കി. തമിഴ്‌നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ (22) ആണ് ബഹ്‌റൈനില്‍ ജീവനൊടുക്കിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

എട്ടുമാസങ്ങള്‍ക്ക് മുമ്പാണ് അര്‍ജുന്‍ ബഹ്‌റൈനില്‍ എത്തിയത്. ഇവിടെ റസ്റ്റോറന്റ് വെയിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടിലുള്ള യുവതിയുമായി അര്‍ജുന്‍ അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് പറഞ്ഞിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.

എന്നാല്‍ അടുത്തിടെ കാമുകി സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട മറ്റൊരാളെ വിവാഹം കഴിച്ച വിവരമറിഞ്ഞു. ഇതിന് പിന്നാലെ അര്‍ജുന്‍ മനോവിഷമത്തിലായിരുന്നുവെന്നും മരിക്കുന്നതിന് തൊട്ടു തലേദിവസം ഇക്കാര്യം പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ ഇട്ടിരുന്നുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

അര്‍ജുന്‍ അവസാനമായി ‘ഞാന്‍ മരണപ്പെട്ടാല്‍ പിന്നെ ആര്‍ക്കും എന്നെ വേദനിപ്പിക്കാന്‍ കഴിയില്ലെന്ന’ തമിഴ് വരികളാണ് സ്റ്റാറ്റസ് ഇട്ടിരുന്നത്. മാനസികമായി തകര്‍ന്ന യുവാവിനെ സമാധാനിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു.

എന്നാല്‍ അര്‍ജുനെ താമസ സ്ഥലത്തിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ഒരു സുഹൃത്താണ് രണ്ട് ദിവസം മുമ്പ് പുലര്‍ച്ചെ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here