കോഴിക്കോട് ഖാസിക്കെതിരെ പീഡനപരാതി; ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്

0
324

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡന പരാതി. . കോഴിക്കോട് വനിതാ സെല്‍ പൊലീസാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്.

രണ്ട് വര്‍ഷം മുമ്പ് മലപ്പുറം പരപ്പനങ്ങാടിയില്‍വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂര്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

കുടുംബ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച ഖാസിയുമായി യുവതി തെറ്റി, പിന്നാലെ പരാതി നല്‍കുകയായിരുന്നുവെന്നാണ് ഖാസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here