കുട്ടികളെ ദഫ്മുട്ട് പഠിപ്പിച്ച് സനല്‍കുമാര്‍ വേലായുധന്‍; നബിദിന മത്സരത്തില്‍ താരമായി യുവാവ്

0
204

മലപ്പുറം: ഇസ്ലാംമത വിശ്വസികൾ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷ പൊലിമയിൽ കൊണ്ടാടുമ്പോൾ മത സൗഹാർദ്ദത്തിന് വേദിയായിരിക്കുകയാണ് പൂക്കട്ടിരി റഹ്മത്ത് നഗർ. റഹ്മത്ത് നഗറിലെ മാലപറമ്പിൽ വേലായുധൻ്റ മകൻ സനൽകുമാറാണ് മത സൗഹാർദ്ദത്തിന്റെ അടയാളമായത്. ഇത്തവണ മദ്രസ വിദ്യാർത്ഥികൾക്ക് ദഫ്മുട്ടിൻ്റെ ചുവടുകൾ പഠിപ്പിച്ചത് സനൽകുമാറാണ്. യുവാവ് ദഫ് കളിക്കുന്ന വിദ്യാർത്ഥികളെ അനു​ഗമിക്കുന്നതിന്റെയും നോട്ടുമാല സ്വീകരിക്കുന്നതിന്റേയും വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്.

സനൽകുമാർ പഠിപ്പിച്ച വിദ്യാർത്ഥികൾക്കാണ് ദഫ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. റഹ്മത്ത് ന​ഗറിൽ സംഘടിപ്പിച്ച നബി​ദിന ഘോഷയാത്രയിൽ മത്സരാടിസ്ഥാനത്തിൽ നിരവധി ദഫ് സംഘങ്ങളാണ് പങ്കെടുത്തത്. നിരവധി പുരസ്കാരങ്ങളും നോട്ടുമാലകളും സനൽകുമാറിന്റെ ദഫ് സംഘത്തിന് ലഭിച്ചു.

റഹ്മത്ത് നഗറിലെ എല്ലാ വിഭാഗം ജനങ്ങളുടെ ആഘോഷ പരിപാടിയിലേയും നിറസാന്നിധ്യമാണ് സനൽകുമാർ. സാഹോദര്യമാണ് മറ്റെന്തിനേക്കാളും വലുതെന്നും, മതം എന്ന സ്‌ഥാപനം അതിന്റെ കർത്തവ്യമായ ആത്മീയതയിലേക്ക് വഴിമാറിയാൽ അതിന് ഉൾകാഴ്‌ചയുടെ പുതിയ തലങ്ങൾ സ്വീകരിക്കാൻ കഴിയുമെന്നും തെളിയിക്കുകയാണ് സനൽ കുമാർ.

LEAVE A REPLY

Please enter your comment!
Please enter your name here