‘ഒരു അക്കൗണ്ട് രണ്ട് ഫോണുകളിൽ’; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

0
204

ഒരേസമയം രണ്ട് ഫോണുകളിൽ ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചറായ ‘കംപാനിയൻ മോഡ്’ വൈകാതെ സ്മാർട്ട്‌ഫോൺ യൂസർമാരിലേക്ക് എത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ആൻഡ്രോയ്ഡ് ടാബ്ലെറ്റിന് വാട്‌സ്ആപ്പ് ആ ഫീച്ചർ നൽകിത്തുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ ഫോണിൽ ലോഗ്-ഇൻ ചെയ്തിരിക്കുന്ന വാട്‌സ്ആപ്പ് അക്കൗണ്ട് കംപ്യൂട്ടറിലും ലാപ്‌ടോപ്പിലുമൊക്കെ ഉപയോഗിക്കാനായി ‘ലിങ്ക്ഡ് ഡിവൈസ്’ എന്ന ഓപ്ഷനുള്ളതായി എല്ലാവർക്കും അറിയാം. വാട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പ് ആപ്പ് തുറന്ന് അതിലെ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് ഫോണിലെ വാട്‌സ്ആപ്പ് കണക്ട് ചെയ്യാം. ഇതേ രീതിയിൽ രണ്ടാമതൊരു ഫോണിലും ടാബ്ലെറ്റിലും നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് തുറക്കാനുള്ള ഓപ്ഷനാണ് ‘കംപാനിയൻ മോഡ്’ നൽകുന്നത്.

മൾട്ടി ഡിവൈസ് എന്ന ഓപ്ഷൻ പോലെയാണ് കംപാനിയൻ മോഡും പ്രവർത്തിക്കുന്നത്. നിങ്ങളുടെ പ്രധാന ഡിവൈസായ ഫോൺ ഓഫായാലും അതിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും ടാബ്ലെറ്റിൽ വാട്‌സ്ആപ്പ് ഉപയോഗിക്കാം. ടാബിൽ ഇന്റർനെറ്റ് കണക്ട് ചെയ്യുന്നതോടെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചുതുടങ്ങാം.

ഫോണിൽ നിന്ന് വാട്‌സ്ആപ്പ് ലോഗ്-ഔട്ട് ചെയ്താലും ടാബിലെ വാട്‌സ്ആപ്പ് കണക്ഷൻ നഷ്ടമാവില്ല, എന്നാൽ, വീണ്ടും ഫോണിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ, ഒരു തവണ കൂടി ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്യേണ്ടതായി വരും.

LEAVE A REPLY

Please enter your comment!
Please enter your name here