എ.കെ.ജി.എസ്.എം.എ കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ക്ക് ഉപ്പള യൂണിറ്റിന്റെ അഭിനന്ദനം

0
179

കാസര്‍കോട്: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് ചുമതലയേറ്റ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉപ്പള യൂണിറ്റ് അഭിനന്ദനം അറിയിച്ചു. കാസര്‍കോട് ജില്ലാ സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ. അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്തറ, ജനറല്‍ സെക്രട്ടറി രാജന്‍ തോപ്പില്‍, സെക്രട്ടറി സക്കീര്‍ ഇക്ബാല്‍, കോടോത്ത് അശോകന്‍ നായര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ബൈസ് പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍;

കെ.എ.അബ്ദുള്‍ കരീം (പ്രസിഡന്റ്)
ജി.വി.നാരായണന്‍, കെ.മുഹമ്മദ് ഹനീഫ, അബ്ദുള്‍ ഹമീദ്, ബല്‍രാജ് (വൈസ് പ്രസിഡന്റുമാര്‍)
കോടോത്ത് അശോകന്‍ നായര്‍ (ജനറല്‍ സെക്രട്ടറി)
ഷാജഹാന്‍, സതീഷ് കുമാര്‍, അഭിലാഷ് (ജോയിന്‍ സെക്രട്ടറിമാര്‍)
ബി.എം.അബ്ദുള്‍ കബീര്‍ (ട്രഷറര്‍)
റോയ് ജോസഫ് (വര്‍ക്കിംഗ് പ്രസിഡന്റ്)

LEAVE A REPLY

Please enter your comment!
Please enter your name here