ഉപ്പളയിൽ ലിഫ്റ്റ് ചോദിച്ച് സ്കൂട്ടറിൽ കയറിയ യുവാവ് സ്കൂട്ടർ ഓടിച്ചയാളുടെ 6500 രൂപ കവർന്നു

0
228

ഉപ്പള ∙ സ്കൂട്ടറിൽ വരികയായിരുന്ന ആളോട് യാത്രയ്ക്കു സഹായം ചോദിച്ചു കയറിയ യുവാവ് സ്കൂട്ടർ ഓടിച്ചയാളുടെ പോക്കറ്റിലുണ്ടായിരുന്ന 6500 രൂപ കവർന്നെന്നു പരാതി. കഴിഞ്ഞ ദിവസം രാത്രി 8ന് മഞ്ചേശ്വരം ദേശീയപാതക്കടുത്ത് തലപ്പാടി ഭാഗത്ത് നിന്ന് കുബണൂരിലെ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന സലീമിന്റെ പണമാണു കവർന്നത്.

മഞ്ചേശ്വരത്ത് നിന്നു കയറി മഞ്ചേശ്വരം എക്സൈസ് ചെക് പോസ്റ്റിന് മുൻപായി അൽപം മാറി വെളിച്ചമില്ലാത്ത സ്ഥലത്ത് ഇറങ്ങുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരനായ സലിം ഉപ്പളയിലെ പെട്രോൾ പമ്പിൽ പോയി പണം എടുക്കാൻ നോക്കുമ്പോഴാണ് പണം കവർന്നത് അറിഞ്ഞത്. 35 വയസ്സു തോന്നിക്കുന്ന യുവാവാണ് സഹായം ചോദിച്ച് കയറിയത്. പിന്നീട് പോയി ഇറക്കിയ സ്ഥലത്ത് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here