ഉംറ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍പ്പെടുന്ന 4 കേസുകള്‍ മന്ത്രാലയം വെളിപ്പെടുത്തി

0
223

മക്ക: വിദേശത്ത് നിന്ന് ഉംറ കര്‍മ്മത്തിനെത്തുന്നവര്‍ക്ക് 1,00000 റിയാല്‍ വരെയുള്ള ആനുകൂല്യത്തോടെ ഉംറ ഇന്‍ഷുറന്‍സ് പോളിസിയില്‍ പരിരക്ഷ ലഭിക്കാവുന്ന 4 കേസുകള്‍ ഹജജ്, ഉംറ മന്ത്രാലയം വെളിപ്പെടുത്തി.

അതില്‍ പറഞ്ഞിരിക്കുന്ന കേസുകള്‍ ഇവയാണ്.. കോവിഡ് -19 ന്റെ അടിയന്തര കേസുകള്‍, അടിയന്തര ആരോഗ്യ കേസുകള്‍, പൊതു അപകടങ്ങളും മരണങ്ങളും. അതോടൊപ്പം പുറപ്പെടുന്ന വിമാനം റദ്ദാക്കലും ലേറ്റാവലും ഇവയില്‍ ഉള്‍പ്പെടും. സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് ഉംറ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് വിസ ഫീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാരണം ഇത് പോളിസി ഉടമയ്ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here