ഈ ബുള്ളറ്റ് വാങ്ങാന്‍ ജനം തള്ളിക്കയറുന്നു, അമ്പരന്ന് കമ്പനി!

0
514

ർഷങ്ങളായി ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡിന്റെ വാഹന നിരയിലെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളാണ് ക്ലാസിക് 350. 2022 സെപ്റ്റംബർ മാസവും ബ്രാൻഡിന് മികച്ചതായി മാറി. സിയാം പുറത്തുവിട്ട ഡാറ്റ അനുസരിച്ച്, ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിർമ്മാതാക്കളായ റോയല്‍ എൻഫീല്‍ഡ് കഴിഞ്ഞ മാസം ഇന്ത്യയിൽ ക്ലാസിക് 350-ന്റെ 27,571 യൂണിറ്റുകൾ വിറ്റു എന്നാണ് കണക്കുകള്‍.

കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ വിറ്റ 13,751 യൂണിറ്റ് ബൈക്കുകളെ അപേക്ഷിച്ച് വമ്പിച്ച വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത് എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ മാസം തന്നെ പുതിയ പതിപ്പിന്റെ ലോഞ്ച് ഷെഡ്യൂൾ ചെയ്‍തതും വാങ്ങാൻ സാധ്യതയുള്ളവർ അതിനായി കാത്തിരുന്നതുമാണ് കഴിഞ്ഞ വര്‍ഷത്തെ വിൽപ്പനയിലെ ഈ ഇടിവിന് പ്രധാന കാരണം എന്നതും ശ്രദ്ധിക്കേണ്ടതാണ്. 2022 ഓഗസ്റ്റിൽ ക്ലാസിക് 350-ന്റെ 18,993 യൂണിറ്റുകൾ റോയൽ എൻഫീൽഡ്  വിറ്റഴിച്ചതിനാൽ പ്രതിമാസ വിൽപ്പനയിലും ഗണ്യമായ വർദ്ധനവ് ഉണ്ടായി. ഒക്‌ടോബറിലെ വിൽപ്പന ഡാറ്റ പുറത്തുവരാൻ കാത്തിരിക്കുമ്പോൾ, ഈ മാസം ഡിസ്പാച്ചുകളുടെ എണ്ണം ഇനിയും കൂടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഉത്സവ കാലം കൂടിയാകുമ്പോള്‍ ഈ മാസവും വില്‍പ്പന പൊടിപൊടിക്കുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350ന് അതിന്റെ ഏറ്റവും വലിയ അപ്ഡേറ്റ് നൽകിയിരുന്നു. 349 സിസി, എയർ/ഓയിൽ-കൂൾഡ് എഞ്ചിൻ അടങ്ങുന്ന പുതിയ ജെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഏറ്റവും പുതിയ മോഡൽ. മിറ്റിയോര്‍ 350 ഉള്ള അതേ J-പ്ലാറ്റ്‌ഫോമിലാണ് അപ്‌ഡേറ്റ് ചെയ്‌ത ക്ലാസിക്ക് 350 മോട്ടോർസൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. പുതിയ ക്ലാസിക് 350-ലും മിറ്റിയോര്‍ 350-ൽ നിന്ന് നിരവധി പ്രധാന ഘടകങ്ങൾ കടമെടുത്തിട്ടുണ്ട്. യുഎസ്ബി ചാർജർ, പുതുതായി രൂപകൽപ്പന ചെയ്‍ത ടെയിൽലൈറ്റ്, പുതുക്കിയ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, 13 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്ക്, കൂടുതൽ സുഖപ്രദമായ റൈഡിംഗ് അനുഭവത്തിനായി പുതുക്കിയ സീറ്റുകൾ എന്നിവ റെട്രോ ക്രൂയിസറിൽ സജ്ജീകരിച്ചിരിക്കുന്നു.

അതിന്റെ മുൻഗാമിയേക്കാൾ കൂടുതൽ മെച്ചപ്പെട്ടതാണ് ഈ ബുള്ളറ്റ്. ബൈക്കിലെ ആധുനികവും ആഗോളതലത്തിൽ വിലമതിക്കപ്പെട്ടതുമായ 349 സിസിഎയർ-ഓയിൽകൂൾഡ്സിംഗിൾ സിലിണ്ടർ എഞ്ചിൻ, പുതിയ ക്ലാസിക്350 സവാരി അനുഭവത്തിൽ ഒരു പുതിയ സുഖവും സുഗമവും പരിഷ്കരണവും നൽകുമെന്ന് കമ്പനി പറയുന്നു. ഈ എഞ്ചിൻ 20.2 ബിഎച്ച്പിയും 27 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കു. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുകയാണ് ട്രാൻസ്‍മിഷൻ.

19/ 18 ഇഞ്ച് സ്‌പോക്ക് വീൽ കോമ്പിനേഷനിൽ ടെലിസ്‌കോപ്പിക് ഫോർക്കുകൾ, ഡ്യുവൽ സ്പ്രിംഗുകൾ, രണ്ട് അറ്റത്തും സിംഗിൾ ഡിസ്‌ക് എന്നിവയുമൊത്ത് ഇത് സഞ്ചരിക്കുന്നു. ഓപ്ഷണൽ ഡിസ്‍ക്-ഡ്രം ബ്രേക്കിംഗ് സജ്ജീകരണവും ബൈക്കില്‍ ഉണ്ട്.

1.90 ലക്ഷം രൂപയിൽ തുടങ്ങി 2.21 ലക്ഷം രൂപ വരെയാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350 യുടെ എക്സ്-ഷോറൂം വില . ജാവ സ്റ്റാൻഡേർഡ് , ഹോണ്ട ഹൈനെസ് സിബി350 , ബെനെല്ലി ഇംപീരിയേൽ തുടങ്ങിയ മോഡലുകള്‍ക്ക് എതിരെയാണ് ഇത് മത്സരിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here