അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർക്ക് പ്രത്യേക നിർദ്ദേശങ്ങളുമായി അബൂദബി പൊലീസ്

0
201

വാഹനമോടിക്കുമ്പോൾ തെറ്റായ രീതിയിലുള്ള ഓവർടേക്കിങും പെട്ടെന്നുള്ള ട്രാക്ക് മാറ്റവും മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി ഡ്രൈവർമാർ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന നിർദ്ദേശവുമായി അബൂദബി പോലീസ്.

തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ബോധവർക്കരണ വീഡിയോയിലാണ് ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

മറ്റു വാഹനങ്ങളെ തെറ്റായ രീതിയിൽ മറികടക്കുന്നത് ഒഴിവാക്കുക. ഓവർടേക്ക് ചെയ്യുമ്പോഴോ മറ്റു റോഡിലേക്കോ ട്രാക്കിലേക്കോ മാറുമ്പോഴോ മറ്റു വാഹനങ്ങൾ തോട്ടടുത്തില്ലെന്ന് ഉറപ്പാക്കുക. ട്രാക്കുകളും റോഡുകളും മാറുമ്പോൾ ആവശ്യമായ ലിഗ്നലുകൾ ഉപയോഗിക്കുക.

ഇടതുവശത്ത് കൂടിയല്ലാതെ മറ്റൊരു വാഹനത്തെ മറികടക്കുന്നില്ലെന്നുറപ്പ് വരുത്തുക. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശങ്കയുണ്ടാക്കും വിധം അശ്രദ്ധമായി ട്രാക്കുകൾ മാറാതിരിക്കുക. ട്രാക്കുകളും റോഡുകളും മാറുന്ന സാഹചര്യത്തിൽ നിങ്ങൾ ശരിയായ ട്രാക്ക് തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് വീഡിയോയിലൂടെ പൊലീസ് മുന്നോട്ടു വയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here