ഹൊസങ്കടി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിൽ ബസ് യാത്രക്കാരനില്‍ നിന്ന് 54 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി

0
293

ഹൊസങ്കടി: കേരള ട്രാന്‍സ്‌പോര്‍ട്ട് ബസ് യാത്രക്കാരനില്‍ നിന്ന് 54 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് എക്‌സൈസ് സംഘം പിടിച്ചു. ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശി മുഹമ്മദ് ആഷിഖി(26)നെ അറസ്റ്റ് ചെയ്തു. ഹൊസങ്കടി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഷിജിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മംഗളൂരു ഭാഗത്ത് നിന്ന് വന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് ബസ് ചെക്ക് പോസ്റ്റില്‍ പരിശോധിച്ചപ്പോഴാണ് ആഷിഖിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പ്രമോദ്, ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ ജയരാജന്‍, പീതാംബരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മഹേഷ് എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here