സ്വർണം കവരുന്നത് ജിന്നാണെന്ന് കരുതി മിണ്ടിയില്ല, പണം നഷ്ടമായപ്പോൾ പരാതി; ഒടുവിൽ ‘ജിന്നി’നെ കണ്ട് ഞെട്ടി പൊലീസ്

0
249

മുംബൈ: വീട്ടിൽ സൂക്ഷിച്ച സ്വർണാഭരണം മോഷ്ടിക്കുന്നത് ജിന്നാണെന്ന് കരുതി മാസങ്ങളോളം പരാതി നൽകാതെ വ്യാപാരി. ഒടുവിൽ പണവും നഷ്ടപ്പെട്ട് തുടങ്ങിയതോടെയാണ് ഇയാൾ പൊലീസിനെ സമീപിച്ചത്. മുംബൈ സ്വദേശിയായായ വ്യാപാരിയാണ് സ്വർണം കവരുന്നത് ജിന്നാണെന്ന് വിശ്വസിച്ച് പരാതി നൽകാതിരുന്നത്. എന്നാൽ, പണം മോഷണം പോയതോടെ സംശയമായി. ജിന്ന് പണം മോഷ്ടിക്കില്ലെന്നും അതുകൊണ്ടാണ് പരാതി നല്‍കുന്നതെന്നും ഇയാൾ ഖോലാവാല പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യമായി ഇയാളുടെ വീട്ടിൽനിന്ന് സ്വർണം കാണാതായി തുടങ്ങുന്നത്. ഏകദേശം 10 ലക്ഷം രൂപയും നാല് ലക്ഷം രൂപ വിലവരുന്ന സ്വർണവും നഷ്ടപ്പെട്ടതോടെയാണ് പരാതിയുമായി പൊലീസിലെത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ അനന്തരവളായ 12കാരിയാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. വ്യാപാരിയുടെ വീടുമായി അടുത്ത ബന്ധമുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന നി​ഗമനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. തൊട്ടടുത്ത ദിവസം തന്നെ മോഷ്ടാവിനെ പിടികൂടുകയും ചെയ്തു. ഇവരിൽനിന്ന് രൂപയുടെ സ്വര്‍ണവും പണവും പെണ്‍കുട്ടി മോഷ്ടിച്ചെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്തിലെ സൂറത്തിലുള്ള ബന്ധുവിന്റെ നിര്‍ദേശ പ്രകാരമാണ് മോഷണം നടത്തിയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ്  ബന്ധുവിനെയും സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് പണവും സ്വർണവും കണ്ടെത്തി. കേസില്‍ പെണ്‍കുട്ടിയ്ക്കുള്ള ബന്ധം വിലയിരുത്തിയ ശേഷം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി.

ജിന്നുബാധയിൽ ഭയന്ന വീട്ടുകാർ 3.75 കോടി രൂപ വിലയുള്ള അവരുടെ വീട് വെറും 1.5 കോടി രൂപക്ക് വിൽക്കാൻ വരെ  തയ്യാറായിരുന്നെന്നും പൊലീസ് പറഞ്ഞു.  ബൈക്കുള പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്ത്  സെപ്തംബർ 26നാൻ് അന്വേഷണം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here