സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും

0
179

സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും. ലിറ്ററിന് അഞ്ചുരൂപയായാണ് വര്‍ധിപ്പിക്കുക. പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും വിലവർധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു. കർശകരുടെ ഉൾപ്പെടെ അഭിപ്രായം തേടിയതിന് ശേഷമായിരിക്കും തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകും.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പാലിന്റെ വില വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജനുവരി മുതൽ വിലവർധനവ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. വെറ്റിനറി സർവകലാശാലയിലേയും സർക്കാരിന്റേയും മിൽമയുടേയും പ്രതിനിധികളാണ് സമിതിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here