വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണം; കണ്ടെടുത്തത് ചവറ്റുകുട്ടയില്‍നിന്ന്

0
205

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തില്‍നിന്ന് ഒന്നരക്കോടിയോളം വിലവരുന്ന സ്വര്‍ണം കണ്ടെടുത്തു. ശനിയാഴ്ച വൈകിട്ട് അബുദാബിയില്‍നിന്ന് കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്.

വിമാനത്തിനകത്തെ ടോയ്ലറ്റിലെ ചവറ്റുകുട്ടയിലാണ് 2831 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് പ്ലാസ്റ്റിക് കവറുകളിലായിരുന്നു. ശുചീകരണത്തൊഴിലാളികളാണ് കസ്റ്റംസിനെ വിവരമറിയിച്ചത്.

മുന്‍പും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടികൂടുന്നതിന് മുന്‍പ് ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. ആരെങ്കിലും വന്ന് എടുക്കുന്നതിനു വേണ്ടി സ്വര്‍ണം മാലിന്യത്തിനൊപ്പം വെച്ചതാണോയെന്നും കസ്റ്റംസ് സംശയിക്കുന്നുണ്ട്. കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ. വികാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here