ലോകത്തെ പന മരങ്ങളുടെ 50 ശതമാനവും വംശനാശ ഭീഷണിയിലെന്ന് പഠനം

0
196

ലോകത്തിലെ ആയിരത്തോളം വരുന്ന പന മരങ്ങളിന്ന് വംശനാശത്തിന്റെ വക്കിലെന്ന് പഠനങ്ങള്‍. അതായത് ആകെ മരങ്ങളുടെ 50 ശതമാനത്തോളം വരുന്നവ നിലവില്‍ വംശനാശം അഭിമുഖീകരിക്കുന്നുണ്ട്. ലണ്ടനിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സ് നടത്തിയ പുതിയ പഠനങ്ങളിലാണ് കണ്ടെത്തല്‍. 92 പ്രദേശങ്ങളിലുള്ള 185 ഓളം പനവർഗ്ഗങ്ങൾ വംശനാശത്തിലാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രദേശവാസികളുടെ സഹായത്തോടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്നും ഗവേഷര്‍ പറയുന്നു. വനപ്രദേശങ്ങളില്‍ വളരുന്ന ചെടികളെ കുറിച്ചും മറ്റും പ്രദേശവാസികള്‍ക്ക് മാത്രമേ വിവരം നല്‍കാന്‍ സാധിക്കുകയുളളൂ. അതിനാല്‍ പഠനം ദുഷ്‌കരമാണെന്ന് റിപ്പോര്‍ട്ടിന്റെ മുഖ്യ രചയിതാവായ ഡോ.സിഡോണി ബെല്ല്ട്ട് അഭിപ്രായപ്പെട്ടു.

സാമ്പത്തികപരമായും പ്രാധാന്യം അര്‍ഹിക്കുന്ന പനമരങ്ങൾ വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ പ്രാധാന്യമേറിയ നിരവധി സസ്യങ്ങള്‍ ഗുണം അറിയുന്നതിന് മുമ്പ് വംശനാശം സംഭവിക്കുമോയെന്ന ആശങ്കയിലാണ് ഗവേഷകര്‍. നേച്വര്‍ എക്കോളജി ആന്‍ഡ് എവല്യൂഷന്‍ എന്ന് ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here