ലീഗ് നേതാക്കന്‍മാരുടെ നിലപാടിൽ ഏകസ്വരം വേണം; വിമർശനവുമായി സാദിഖലി തങ്ങൾ

0
200

മുസ്‌ലിം ലീഗ് നേതാക്കന്‍മാര്‍ പാര്‍ട്ടി നിലപാട് പറയുമ്പോള്‍ ഏകസ്വരത്തില്‍ വേണമെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. ഒരൊറ്റ നിലപാടേ പാര്‍ട്ടിക്ക് പാടുളളൂ. നിഷ്കളങ്കരായ അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ പാടില്ല. മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലിലാണ് സാദിഖലി തങ്ങളുടെ വിമര്‍ശനം.  സമുദായത്തിനുളളില്‍ ഐക്യം നിലനിര്‍ത്താന്‍ ആദ്യം സംഘടനയ്ക്കുളളില്‍ ഐക്യം വേണമെന്നും അദ്ദേഹം പറഞ്ഞു.  പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് നേതാക്കളില്‍ നിന്ന് വ്യത്യസ്ത നിലപാട് വന്നതിന് പിന്നാലെയാണ്  വിമര്‍ശനം

LEAVE A REPLY

Please enter your comment!
Please enter your name here