റോയൽ ടെക് നവീകരിച്ച ഷോറൂം പ്രവർത്തനം ആരംഭിച്ചു

0
143

ഉപ്പള: ആർക്കിടെക്ച്ചർ, ഇൻ്റീരിയർ, കൺസ്ട്രക്ഷൻ മേഖലയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള വിശ്വസ്ത സ്ഥാപനമായ റോയൽ ടെക്കിന്റെ നവീകരിച്ച ഷോറൂം ഉപ്പള നയാബസാറിൽ പ്രവർത്തനം ആരംഭിച്ചു. സിറാജുദ്ദീൻ ഫൈസി ചേരാൽ ഷോറൂം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഷമീം തങ്ങൾ കുമ്പോൽ സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഇൻ്റീരിയർ സ്റ്റുഡിയോ ഉദ്ഘാനം മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് നിർവഹിച്ചു.

ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ റഹ്മാൻ, സാദിഖ് ചെറുഗോളി, ബി.എം മുസ്തഫ, ഹമീദ് തൊട്ട, അബ്ദുല്ല മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here