മോദിയുടെ പിതാവിനെ അപമാനിച്ചു; വിവാദമായി പുതിയ പരസ്യം, കാഡ്‌ബെറി ചോക്ലേറ്റ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

0
138

മോദിയുടെ പിതാവിനെ അപമാനിച്ചെന്ന് ആരോപിച്ച് കാഡ്‌ബെറിയുടെ ചോക്ലേറ്റ് ബഹിഷ്‌കരിക്കാന്‍ ട്വിറ്ററില്‍ ആഹ്വാനം. കാഡ്‌ബെറിയുടെ ദീപാവലി സ്‌പെഷ്യല്‍ പരസ്യമാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. #BoycottCadbury ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമായിയിരിക്കുകയാണ്.

പരസ്യത്തിലെ ദരിദ്രനായ കച്ചവടക്കാരന്റെ പേര് ദാമോദര്‍ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേര് കച്ചവടക്കാരന് നല്‍കിയെന്നാണ് വിമര്‍ശകരുടെ ആരോപണം. ഇതേക്കുറിച്ച് ഭഗ്‌വ ക്രാന്തി സേന ദേശീയ പ്രസിഡന്റ് പ്രാചി സാധ്വി ട്വീറ്റ് ചെയ്തതിങ്ങനെ-

‘ടെലിവിഷന്‍ ചാനലുകളില്‍ കാഡ്‌ബെറി ചോക്ലേറ്റിന്റെ പരസ്യം നിങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചിട്ടുണ്ടോ? കടയില്ലാത്ത പാവം വിളക്ക് വില്‍പനക്കാരന്റെ പേര് ദാമോദര്‍ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛന്റെ പേരുള്ള ഒരാളെ മോശമായി ചിത്രീകരിക്കുകയാണ്. കാഡ്ബറി കമ്പനീ ഇത് നാണക്കേട്’.

അതേസമയം വിഷയത്തില്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ രണ്ടു തട്ടിലാണ്.ചിലര്‍ ചോക്ലേറ്റ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ മറ്റുചിലര്‍ പരസ്യത്തെ അനുകൂലിച്ച് രംഗത്തെത്തി. ‘സൂക്ഷ്മമായി നിരീക്ഷിച്ചു, നല്ല പരസ്യം’ എന്നാണ് ചിലരുടെ കമന്റ്.

കാഡ്‌ബെറി ഇന്ത്യയില്‍ വിവാദത്തില്‍പ്പെടുന്നത് ഇതാദ്യമല്ല. കമ്പനിയുടെ ഏറ്റവും ജനപ്രിയമായ ചോക്ലേറ്റായ ഡയറി മില്‍ക്കില്‍ ബീഫ് ചേര്‍ക്കുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ആരോപണമുയര്‍ന്നു. ഇന്ത്യയില്‍ കാഡ്‌ബെറി ചോക്ലേറ്റുകള്‍ നിരോധിക്കണമെന്നുവരെ ആവശ്യമുയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here