മംഗളൂരുവിൽ 25.65 ലക്ഷം രൂപയുടെ സ്വർണവുമായി കുമ്പള സ്വദേശി പിടിയിൽ

0
255

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 502 ഗ്രാം സ്വർണവുമായി മലയാളി പിടിയിൽ. കാസർകോട് കുമ്പള കോയിപ്പാടി കടപ്പുറം സഫീറ മൻസിലിൽ നൗഷാദിനെ (29) ആണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 25.65 ലക്ഷം രൂപ വിലവരും. ചൊവ്വാഴ്ച രാവിലെ ദുബായിൽനിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രകാരനായിരുന്നു. സ്വർണം പശരൂപത്തിൽ ഗോളങ്ങളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താനാണ് ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here