ഭാഗ്യം വരുന്ന വഴി,​ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 44 കോടിയുടെ സമ്മാനം ,​ മറ്റു സമ്മാനങ്ങളും ഇന്ത്യക്കാർക്ക്

0
321

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 44 കോടിയുടെ ഭാഗ്യസമ്മാനം. അബുദാബി ബിഗ് ടിക്കറ്റിന്റെ 244ാം സീരീസ് ‘മൈറ്റി 20 മില്യൺ നറുക്കെടുപ്പിലാണ് ദുബായിൽ താമസിക്കുന്ന പ്രദീപ് കെ പി. 44 കോടി നേടിയത്. പ്രദീപ് സെപ്തംബർ 13ന് വാങ്ങിയ 064141 നമ്പർ ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. മറ്റു സമ്മാനങ്ങളും ഇന്ത്യക്കാർക്കാണ്.ഇന്ത്യക്കാരനായ അബ്ദുൽ ഖാദർ ഡാനിഷ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം സ്വന്തമാക്കി.

ഇദ്ദേഹം വാങ്ങിയ 252203 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. മൂന്നാം സമ്മാനമായ 100,000 ദിർഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ആലമ്പറമ്പിൽ അബൂ ഷംസുദ്ദീനാണ്. 201861 എന്ന ടിക്കറ്റിനാണ് സമ്മാനം. 064378 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയിൽ നിന്നുള്ള മനോജ് മരിയ ജോസഫ് ഇരുത്തയം 50,000 ദിർഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കി.ഇതാദ്യമായി രണ്ട് വിജയികൾക്ക് ജീപ്പ് ഗ്രാന്റ് ചെറോക് കാർ സമ്മാനമായി നേടാനുള്ള അവസരമാണ് ഇക്കുറി ലഭിച്ചത്.

ജീപ്പ് ഗ്രാന്റ് ചെറോക് സീരീസ് എട്ട് സ്വന്തമാക്കിയ രണ്ടുപേരും ഇന്ത്യക്കാരാണ്. 010952 എന്ന ടിക്കറ്റ് നമ്പരിലൂടെ ഷാജി പുതിയ വീട്ടിൽ നാരായണൻ പുതിയ വീട്ടിലും 016090 എന്ന ടിക്കറ്റ് നമ്പരിലൂടെ മുഹമ്മദ് അലി പാറത്തൊടി എന്നിവരാണ് വിജികളായത്. ഇത്തവണ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാർ നേടിയെന്ന പ്രത്യേകത കൂടിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here