‘ഭാഗ്യം എന്ന് പറഞ്ഞാല്‍ ഇതാണ്’; കഴുത്തറ്റു പോകുന്ന അപകടത്തില്‍ നിന്നും ഒരു മനുഷ്യന്‍റെ രക്ഷപ്പെടല്‍ – വീഡിയോ

0
427

ക്രാസ്നോദർ : റഷ്യയിൽ ഒരു മനുഷ്യൻ ലിഫ്റ്റ് അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. ഈ രക്ഷപ്പെടലിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ലിഫ്റ്റിന്റെ വാതിലുകൾ പെട്ടെന്ന് അടയാൻ തുടങ്ങിയപ്പോൾ ആ മനുഷ്യൻ അതിലേക്ക് നടന്നുപോകാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍.

സെക്കന്‍റുകള്‍ താമസിച്ചാല്‍  ആളുടെ തല ഏതാണ്ട് ഛേദിക്കപ്പെടുമെന്ന് വീഡിയോയില്‍ വ്യക്തം. പക്ഷേ ആ യുവാവ് കൃത്യസമയത്ത് തന്നെ എലിവേറ്ററില്‍ നിന്നും തിരിച്ചുചാടി രക്ഷപ്പെട്ടു.  ഒരു സെക്കന്റിന്റെ ചെറിയ അംശം കൊണ്ട് ആ മനുഷ്യൻ മരണത്തിൽ നിന്ന് രക്ഷപ്പെടുന്ന കാഴ്ചയാണ് വീഡിയോയില്‍.

ഈ വീഡിയോയുടെ യൂട്യൂബ് വിവരങ്ങള്‍ വച്ച് റഷ്യയിലെ ക്രാസ്നോദർ നഗരത്തിലെ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിലാണ് ഈ രക്ഷപ്പെടല്‍ സംഭവം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here