ഫ്ലിപ്കാര്‍ട്ടില്‍ ഐഫോണ്‍ 13 ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഐഫോണ്‍ 14…

0
193

ഓൺലൈൻ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ അബദ്ധങ്ങൾ പറ്റുന്നവരും പറ്റിക്കപെടുന്നവരും നിരവധിയാണ്. ഇത്തരം നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ വായിച്ചറിയാറുണ്ട്. ഓർഡർ ചെയ്ത സാധനത്തിന് പകരം ഇഷ്ടികയും ബാർസോപ്പും കിട്ടിയവരും ഇക്കൂട്ടത്തിൽ ഉണ്ട്. എങ്കിലും ഓൺലൈൻ ഷോപ്പിങ് പൊടിപൊടിക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മാറികിട്ടിയിരിക്കുന്ന ഉപകരണം കണ്ട് ഞെട്ടിയിരിക്കുകയാണ് യുവാവ്.

അശ്വിന്‍ ഹെഗ്ഡെ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് തനിക്കു അപ്രതീക്ഷിതമായി കിട്ടിയ ഉൽപന്നത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് അശ്വിൻ ഒരു ഐഫോണ്‍ 13 ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ പകരമായി ഐഫോണ്‍ 14 ആണ് ലഭിച്ചതെന്നാണ് അശ്വിന്‍ വെളിപ്പെടുത്തുന്നത്. തെളിവായി ഫ്ലിപ്കാര്‍ട്ടില്‍ നിന്നുള്ള ഓര്‍ഡര്‍ വിശദാംശങ്ങളും അശ്വിന്‍ ട്വിറ്ററിൽ പങ്കിട്ടുണ്ട്. ഐഫോണ്‍ 13 ന്റെ 128 ജിബി ഓർഡർ ചെയ്തത്. എന്നാൽ ഫ്ലിപ്കാര്‍ട്ടിന്റെ വെരിഫിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് വെരിഫൈ ചെയ്ത് എത്തിച്ച ബോക്‌സില്‍ ഉള്ളത് ഐഫോണ്‍ 14 ആണ്.

ഐഫോണ്‍ 13 ഉം 14 ഉം തമ്മിലുള്ള സമാനതകളായിരിക്കാം മാറിപോകാനുള്ള കാരണം തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റ് താഴെ വരുന്നത്. വാള്‍മാര്‍ട്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലിപ്കാര്‍ട്ട് അടുത്തിടെ നടന്ന ബിഗ് ബില്ല്യന്‍ വില്‍പനമേള വഴി ദശലക്ഷക്കണക്കിന് ഉൽപന്നങ്ങളാണ് വിറ്റത്. ആ തിരക്കിനിടെ ഫോണുകള്‍ മാറിപ്പോയതാവാമെന്നും ഇത്തരം സംഭവങ്ങൾ ഇതാദ്യമായല്ല എന്നും ആളുകൾ കമന്റുകൾ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here