പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

0
230

പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.രാമചന്ദ്രന അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഹൃദയസ്തംഭവനത്തെ തുടര്‍ന്ന് ദുബായിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ശാരീരിക ആസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം തൃശൂര് മുല്ലശേരി മധുക്കര സ്വദേശിയാണ്.ജ്വല്ലറികള്‍ക്കുപുറമെ റിയല്‍ എസ്റ്റേറ്റിലും സിനിമ മേഖലയിലും അദ്ദേഹം നിക്ഷേപിച്ചിരുന്നു.

വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അറബിക്കഥ, മലബാര്‍ വെഡിങ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് ദുബായിലെ ജബല്‍ അലിയിലെ ശ്മശാനത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here