പോപ്പുലര്‍ ഫ്രണ്ടിന്റെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ കര്‍ശനമായി നീരീക്ഷിക്കാന്‍ എന്‍ ഐ എ

0
196

കോയമ്പത്തൂര്‍ ചാവേര്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് നിരോധിത സഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ നീരീക്ഷിക്കാന്‍ എന്‍ ഐ ഐ. കേരളാ തമിഴ്‌നാട് ആഭ്യന്തര വകുപ്പുകളോടും എന്‍ ഐ എ ഇതാവശ്യപ്പെട്ടതായി അറിയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഉയര്‍ന്ന തലത്തിലുള്ള നേതാക്കള്‍ മാത്രമാണ് നിരോധനത്തെത്തുടര്‍ന്ന് അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍ വലിയൊരു വിഭാഗം അണികള്‍ നിരോധനത്തെത്തുടര്‍ന്ന് നിശബ്ദരാണ്. അത്തരക്കാരെ തീവ്രവാദ സംഘടനകള്‍ നോട്ടുമിടുന്നുണ്ടെന്നാണ് എന്‍ ഐ എക്ക് ലഭിച്ച വിവരം.

എടപ്പാളില്‍ ഇന്നലെ രാത്രി നടന്ന സ്‌ഫോടനത്തെ അതീവ ഗൗരവ തരമായാണ് എന്‍ ഐ എയും രഹസ്യാന്വേണ ഏജന്‍സികളും കാണുന്നത്. കോയമ്പത്തൂരില്‍ കാറില്‍സ്‌ഫോടനം നടത്തി കൊല്ലപ്പെട്ട ജമേഷ മുബിന്‍ പലതവണ കേരളം സന്ദര്‍ശിച്ചുവെന്ന വിവരവും അതീവ ഗൗരവതരമായാണ് എന്‍ ഐ എ യും രഹസ്യന്വേഷണ ഏജന്‍സികളും എടുത്തിട്ടുള്ളത്. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലും അറസ്റ്റുകളും റെയ്ഡുകളും ശക്തമായാല്‍ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട പലരും കേരളത്തിലേക്ക് താവളം മാറ്റുമെന്ന് എന്‍ ഐ എ സംശയിക്കുന്നുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന് ഏറ്റവുമധികം സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം, അത് കൊണ്ട്് തന്നെ തീവ്രവാദ ബന്ധമുള്ളവര്‍ക്ക് കേരളത്തില്‍ അഭയംകിട്ടാന്‍ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം എന്നും എന്‍ ഐ എ കരുതുന്നു. ഇത് മുന്‍ നിര്‍ത്തിയാണ് കേരളത്തിലെ താഴെ തട്ടിലുളള പോപ്പുലര്‍ ഫ്രണ്ട് അണികളെ കര്‍ശനമായി നിരീക്ഷിക്കാന്‍ എന്‍ ഐ എ തിരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here