പാലം ആളുകള്‍ കുലുക്കി, പിന്നാലെ പൊട്ടിവീണു; ഗുജറാത്തിലെ 150 ഓളം പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം തകരുന്നതിന്റെ ദൃശ്യം പുറത്ത്

0
444

ഗാന്ധി നഗര്‍: ഗുജറാത്തില്‍ 150 ഓളം പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത തൂക്കുപാലം അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്തുവന്നു. ആളുകള്‍ പാലം കുലുക്കുന്നതായി വ്യക്തമാകുന്ന സിസിടിവി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തി മാധ്യമങ്ങളാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് പൊട്ടിവീണത്. ഛാട്ട് പൂജയോടനുബന്ധിച്ച് ധാരാളം പേരാണ് പാലത്തിനുമുകളിലെത്തിയത്. അപകടം നടക്കുന്ന സമയത്ത് അഞ്ഞൂറോളം പേര്‍ പാലത്തിലുണ്ടായിരുന്നതായാണ് വിവരം.

ആളുകള്‍ പാലത്തില്‍ പിടിച്ച് തൂക്കുപാലം ആട്ടാന്‍ ശ്രമിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. പാലം ആളുകളാല്‍ തിങ്ങിനിറഞ്ഞിരുന്നു, ആളുകള്‍ കുലുക്കിയതോടെ അത് ആടിയുലയുകയും പെട്ടെന്ന് പൊട്ടിവീഴുന്നതുമാണ് ദൃശ്യത്തിലുള്ളത്. പാലത്തിലുണ്ടായിരുന്ന ഭൂരിപക്ഷം ആളുകളും നദിയിലേക്ക് പതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here