പയ്യോളിയിൽ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വർണ്ണവും പണവും കവർന്ന കേസ്; ഉപ്പള സ്വദേശി പിടിയിൽ

0
350

കോഴിക്കോട്: മദ്രസ അധ്യാപകന്റെ വീട്ടില്‍ ചാത്തന്‍സേവ നടത്തി പണവും സ്വര്‍ണവും കവര്‍ന്നയാള്‍ പിടിയില്‍. കാസര്‍കോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി പൊലീസ് പിടികൂടിയത്. കളവ്, വഞ്ചന എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. കോഴിക്കോട് വെച്ചാണ് മുഹമ്മദ് ഷാഫി പിടിയിലായത്.

നമസ്‌ക്കരിക്കാനെന്ന് പറഞ്ഞ് മദ്രസ അധ്യാപകന്റെ കിടപ്പുമുറിയിലെത്തി പണവും സ്വര്‍ണവും കവരുകയായിരുന്നു. ഏഴ് പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് കവര്‍ന്നത്. മദ്രസ അധ്യാപകന്റെ ഭാര്യയെ വിളിച്ച് സ്വര്‍ണവും പണവും ചാത്തന്മാര്‍ കൊണ്ടുപോയതാണെന്ന് ഷാഫി വിശ്വസിപ്പിച്ചിരുന്നു.

രണ്ട് ദിവസം കഴിഞ്ഞ് അലമാര തുറക്കുമ്പോള്‍ പണം അവിടെ ഉണ്ടാകുമെന്നും ഷാഫി ഇവരോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് മദ്രസ അധ്യാപകന്‍ അലമാര തുറന്നപ്പോള്‍ ചതി മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകന്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here