പതിവായി ഭക്ഷണം നല്‍കിയ ആള്‍ മരിച്ചു; പൊതുദര്‍ശനത്തില്‍ അടുത്തെത്തി കുരങ്ങന്‍, മുഖത്തും കൈയിലും തട്ടി വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമം, നൊമ്പര കാഴ്ച

0
341

പതിവായ ഭക്ഷണം നൽകിയ വ്യക്തി മരിച്ചതറിയാതെ പൊതുദർശനത്തിൽ എത്തി എഴുന്നേൽപ്പിക്കാനുള്ള കുരങ്ങിന്റെ ശ്രമം ഇപ്പോൾ സോഷ്യൽമീഡിയയിൽ കണ്ണ് നിറയ്ക്കുന്നു. ശ്രീലങ്കയിലെ ബാട്ടിക്കലോവയിൽ നിന്നുള്ളതാണ് വേദന നിറയ്ക്കുന്ന ദൃശ്യം. പീതാംബരം രാജൻ എന്നയാളാണ് ഈ കുരങ്ങന് എന്നും ഭക്ഷണം നൽകിയിരുന്നത്.

56 വയസായിരുന്നു പ്രായം. മൃതദേഹം വീടിനുള്ളിൽ പൊതുദർശനത്തിനു വച്ചപ്പോഴാണ് കുരങ്ങൻ പിതാംബരന് അരികിൽ എത്തിയത്. മൃതദേഹത്തിനു സമീപത്തേക്ക് ചാടിക്കയറിയ കുരങ്ങൻ പീതാംബരത്തിന്റെ മുഖത്ത് കൈവച്ച് ശ്വാസമെടുക്കുന്നുണ്ടോയെന്നു നോക്കുകയും പിന്നീട് മുഖത്ത് തലോടിയും മറ്റും വിളിച്ചുണർത്താൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

ഈ കുരങ്ങന് പീതാംബരൻ കുറെ കാലമായി പതിവായി ആഹാരം നൽകിയിരുന്നു. ഇതാണ് പ്രിയപ്പെട്ട ആളെ അവസാനമായി കാണാൻ കുരങ്ങനും പാഞ്ഞെത്തിയത്. കുരങ്ങൻ ഏറെ നേരം പിതാംബരന്റെ മൃതദേഹത്തിനരികെ ഇരിക്കുന്നത് കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here