ഇന്നലെയാണ് രാജ്യത്ത് 5ജി സേവനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി തുടക്കമിട്ടത്. 4ജിയുടെ പത്തിരട്ടി വേഗതയാണ് 5ജിയിൽ പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ 13 ഇന്ത്യൻ നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. കേരളത്തിൽ അടുത്ത വർഷമേ 5ജി എത്തൂ എന്നാണ് അറിയുന്നത്.
ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ മൊബൈൽ നെറ്റ്‌വർക്കുകൾ രാജ്യത്തെ എട്ടോളം നഗരങ്ങളിൽ ഇന്നലെ തന്നെ 5ജി സേവനം ആരംഭിച്ചിട്ടുണ്ട്. 5ജി സപ്പോർട്ട് ചെയ്യുന്നതാണ് അടുത്തിടെ വിപണിയിൽ ഇറങ്ങി സ്മാർട്ട് ഫോമുകളെല്ലാം. എന്നാൽ, ഫോൺ 5ജി ആയതുകൊണ്ടു മാത്രം പുതിയ സേവനം ലഭിക്കില്ല. അതിന് ചില നടപടിക്രമങ്ങളുണ്ട്. എങ്ങനെ ഫോൺ 5ജിയിലേക്ക് മാറ്റാമെന്ന് അറിയാം.
2. ഉണ്ടെങ്കിൽ നിങ്ങളുടെ ഫോൺ 5ജി ബാൻഡിനെ പിന്തുണക്കുന്നതാണോ എന്നു പരിശോധിക്കുക.
3. അതും ഉറപ്പുവരുത്തിയാൽ നിങ്ങളുടെ ഫോണിലെ സെറ്റിങ്‌സിൽ ചെന്ന് മൊബൈൽ നെറ്റ്‌വർക്ക് എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക.
4. 5ജി കണക്ഷൻ എനേബിൾ ചെയ്യാനായി ഓപറേറ്ററെ സെലക്ട് ചെയ്യുക.
5. സിം 1, സിം 2 എന്നതിൽ നിങ്ങൾ ഉപയോഗിക്കുന്ന, 5ജി പിന്തുണയുള്ള നെറ്റ്‌വർക്കിൽ ക്ലിക്ക് ചെയ്യുക.
6. തുടർന്ന് താഴോട്ട് സ്‌ക്രോൾ ചെയ്ത് Preferred Network Type എന്ന ഒപ്ഷൻ സെലക്ട് ചെയ്യുക.
7. 5G/4G/3G/2G(auto) എന്ന ഒപ്ഷൻ എനേബിൾ ചെയ്യുക. എന്നാൽ, നിങ്ങളുടെ പ്രദേശത്തുള്ള 5ജി നെറ്റ്‌വർക്കിലേക്ക് ഫോണിന്റെ കണക്ടീവിറ്റി മാറും.
8. ചിലപ്പോൾ ഫോണിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. അതിനാൽ, സെറ്റിങ്‌സിൽ പോയി 5ജിയുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകൾ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുക.
9. വേണ്ട അപ്‌ഡേറ്റുകൾ ചെയ്ത ശേഷം ഫോൺ റീസ്റ്റാർട്ട് ചെയ്യുക. നിങ്ങളുടെ ഫോണിലും 5ജി സേവനം ആസ്വദിച്ചു തുടങ്ങാം.
ന്യൂഡൽഹി, ജാംനഗർ, ചണ്ഡിഗഢ്, ചെന്നൈ, കൊൽക്കത്ത, ഗുരുഗ്രാം, പൂനെ, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ആദ്യം 5ജി എത്തുന്നത്. 2023 ഡിസംബറോടെ രാജ്യത്തെ മുഴുവൻ താലൂക്കുകളിലും സേവനം ലഭ്യമാക്കുമെന്ന് ജിയോയും അറിയിച്ചിട്ടുണ്ട്. തുടക്കത്തിൽ താരിഫിൽ മാറ്റമുണ്ടാകില്ല. 4ജിയുടെ താരിഫിൽ തന്നെയാകും 5ജി സേവനവും ലഭിക്കുക.