നരബലി ഭവനസന്ദര്‍ശനം 50 രൂപക്ക് ഓട്ടോ സര്‍വ്വീസ്, വീടിനുമുമ്പില്‍ ഐസ്‌ക്രീം കച്ചവടം; ഇലന്തൂരില്‍ പ്രതികളുടെ വീടുകാണാന്‍ സന്ദര്‍ശക പ്രവാഹം

0
273

പത്തനംതിട്ട; ഇലന്തൂരിലെ നരബലിയും അതേ തുടര്‍ന്നുണ്ടായ വാര്‍ത്തകളും ആളുകളില്‍ ആശങ്കയോടൊപ്പം ആകാക്ഷയും നിറക്കുന്നുണ്ട്. രണ്ട് സ്ത്രീകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ഭഗവല്‍സിംഗിന്റെയും ലൈലയുടേയും വീട്ടിലേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക് തന്നെയാണ് നടക്കുന്നത്. അയല്‍ജില്ലകളില്‍ നിന്നും വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇലന്തൂരിലേക്ക് എത്തുകയാണ്.

ആളുകളുടെ ഈ പ്രവാഹം ഇപ്പോള്‍ ഗുണമായിരിക്കുന്നത് കച്ചവടക്കാര്‍ക്കും ഓട്ടോക്കാര്‍ക്കുമാണ്. പ്രതികളുടെ വീട്ടിലേക്ക് നരബലി ഭവന സന്ദര്‍ശനം 50 രൂപ’ എന്നെഴുതിയ സ്റ്റിക്കര്‍ പതിച്ച പ്രത്യേക ഓട്ടോ തന്നെ ഓടുന്നുണ്ട്. കേരളത്തിന്റെ ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തി വഴി ചോദിക്കുന്നത് കൊണ്ടാണ് താന്‍ സ്റ്റിക്കര്‍ പതിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ പറയുന്നു. ഇത് കൂടാതെ പ്രതികളുടെ വീടിന് അടുത്തെത്തുന്നവരെ കാത്ത് ഐസ്‌ക്രീം കച്ചവടവും ലോട്ടറി വില്‍പനയും പൊടിപൊടിക്കുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here