ഖദ്ദ : നാല് മുസ്ലീങ്ങള്‍ ട്രെയിനിൽ നിസ്കാരിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുകയാണ്. ഉത്തർപ്രദേശിലെ മുൻ എംഎൽഎ ദീപ്ലാൽ ഭാരതിയാണ് ഈ രംഗം പുറത്തുവിട്ടത് എന്നാണ് വിവരം. വീഡിയോയിൽ ഖദ്ദ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ നാല് മുസ്ലീംങ്ങള്‍ നിസ്കാരം നടത്തുകയായിരുന്നു എന്നാണ് പറയുന്നത്.
ഒക്ടോബർ 20നാണ് സംഭവം എന്നാണ് ദീപ്ലാൽ ഭാരതി പറയുന്നത്. താൻ സത്യാഗ്രഹ എക്‌സ്പ്രസിൽ യാത്ര ചെയ്യവേ, മറ്റ് യാത്രക്കാരെ വഴി തടയുന്ന രീതിയില്‍ നാല് പേർ നമസ്‌കരിക്കുന്നത് കണ്ടതായി ഭാരതി പറയുന്നു.
“ഞാന്‍ തന്നെയാണ് വീഡിയോ എടുത്തത്. അവർ സ്ലീപ്പർ കോച്ചിൽ നിസ്കാരം നടത്തി. മറ്റ് യാത്രക്കാർക്ക് ട്രെയിനിൽ പ്രവേശിക്കാനോ പുറത്തിറങ്ങാനോ കഴിയാന്‍ വയ്യാത്ത രീതിയില്‍ ഇത് അസൗകര്യമുണ്ടാക്കി. പൊതുസ്ഥലങ്ങളിൽ അവർക്ക് എങ്ങനെ നിസ്കരിക്കാനാകും ? അത് തെറ്റാണ്,” ദീപ്ലാൽ ഭാരതി പറഞ്ഞു.
कुशीनगर में ट्रेन के स्लीपर कोच के गलियारे में हिंदुओं को शक्ति प्रदर्शन दिखाने के लिए नमाज पढ़ी गई। @RailwayNorthern pic.twitter.com/uezFAB1uLb
— Prashant Umrao (@ippatel) October 22, 2022
കോച്ചിന്റെ ഇരുവശത്തുമുള്ള രണ്ടുപേർ ആളുകളെ കോച്ചിനുള്ളിൽ കയറുന്നതും പുറത്തിറങ്ങുന്നതും തടയുന്നതായും മുൻ എംഎൽഎ പറയുന്നു. ദീപ്ലാൽ ഭാരതി ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ഇത്തരത്തില്‍ ലഖ്‌നൗവിലെ ലുലു മാളിൽ നിസ്കാര വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് വിവാദമായിരുന്നു.