ട്രാഫിക്ക് നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കൂ, വിലപ്പെട്ട ജീവന്‍ രക്ഷിക്കാം: കേരളാ പൊലീസ്

0
236

തിരുവനന്തപുരം:  പാലക്കാട് വടക്കഞ്ചേരിയില്‍ കഴിഞ്ഞ ദിവസം സ്കൂള്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേരാണ് മരിച്ചത്. കേരളത്തില്‍ ഈ വര്‍ഷം ആഗസ്റ്റ് മാസം വരെ 29,369 റോഡ് അപകടങ്ങള്‍ ഉണ്ടായെന്നും ഇത്രയും റോഡ് അപകടങ്ങളില്‍ 2,895 പേര്‍ മരിച്ചെന്നും കേരളാ പൊലീസിന്‍റെ ഔദ്ധ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു.

ട്രാഫിക്ക് നിയമലംഘനങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പൊലീസിനെ അറിക്കാമെന്നും അത് വഴി വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആകെ വാഹനങ്ങളുടെ അഞ്ചിലൊന്ന് വാഹനങ്ങളെ നിയമ ലംഘനത്തിന് ഇതിനകം പിടികൂടിയിട്ടുണ്ടെന്നും എന്നാല്‍, പിടികൂടിയതിനേക്കാള്‍ എത്രയോ ഇരട്ടി നിയമലംഘനങ്ങൾ നിരത്തുകളിൽ നടക്കുന്നുണ്ടെന്നും കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. അത്തരം നിയമലംഘകരെക്കൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്.

നിരത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്‍റെ “ശുഭയാത്ര”  വാട്സാപ്പ് നമ്പറിലേക്ക് ഫോട്ടോയും വീഡിയോയും സഹിതം പൊതുജനങ്ങള്‍ക്കും മെസേജ് അയക്കാമെന്നും നിങ്ങളുടെ മെസേജുകള്‍ അപകടങ്ങൾ ഒഴിവാക്കാന്‍ സഹായകമാകുമെന്നും അതിലൂടെ നിരവധി  ജീവനുകൾ സംരക്ഷിക്കപ്പെട്ടേയ്ക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ട്രാഫിക് നിയമലംഘനങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍  9747001099 എന്ന നമ്പറിലേക്ക് സന്ദേശമയക്കാം. ഇത്തരത്തില്‍ ലഭിക്കുന്ന സന്ദേശത്തിന്മേൽ സ്വീകരിച്ച നടപടി ഏഴു ദിവസത്തിനകം നിങ്ങളെ അറിയിക്കുമെന്നും പൊലീസ് പറയുന്നു.

കേരളത്തില്‍ ഏകദേശം ഒന്നരക്കോടിയോളം വാഹനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇത്രയും ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് 2022 ആഗസ്റ്റ് വരെ പലവിധ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് മുപ്പതുലക്ഷത്തിലധികം (30,01,588) പേർക്കാണ് പിഴ ചുമത്തിയത്. ഇതിൽ അലക്ഷ്യവും അശ്രദ്ധവുമായുമുള്ള  ഡ്രൈവിംഗിന്‌ 16,657 പേർക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന് 32,810 പേർക്കെതിരെയും കേസെടുത്തു.

കേരളാ പൊലീസിന്‍റെ ഫേസ് പേജിലെ കുറിപ്പ്

ദയവായി ശ്രദ്ധിക്കൂ…
ഈ വർഷം ആഗസ്ത്  മാസം വരെ 29369 റോഡപകടങ്ങളിൽ 2895 പേരുടെ ജീവനുകളാണ് നിരത്തുകളിൽ ഹോമിക്കപ്പെട്ടത്.
ഏറ്റവും ഒടുവിൽ വടക്കാഞ്ചേരിയിൽ വച്ചുണ്ടായ ദാരുണാപകടം നാമേവരെയും ദുഃഖത്തിലാഴ്ത്തി.
കേരളത്തിൽ ഏകദേശം ഒന്നരക്കോടിയോളം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. പലവിധ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന്
2022 ആഗസ്ത് വരെ മാത്രം  മുപ്പതുലക്ഷത്തിലധികം ( 30 01588 ) പേർക്ക് പിഴ നൽകിയിട്ടുമുണ്ട്.  ഇതിൽ
അലക്ഷ്യവും അശ്രദ്ധവുമായുമുള്ള  ഡ്രൈവിംഗിന്‌ 16657 പേർക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന് 32810 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതായത് ആകെ വാഹനങ്ങളുടെ അഞ്ചിലൊന്ന് വാഹനങ്ങളെ നിയമലംഘനം നടത്തിയതിന് പോലീസ് പിടികൂടിയിട്ടുണ്ട്. അതിലും എത്രയോ ഇരട്ടി  നിയമലംഘനങ്ങൾ നിരത്തുകളിൽ നടക്കുന്നുണ്ട്. അത്തരം നിയമലംഘകരെക്കൂടി  നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലീസിന് പൊതുജനങ്ങളുടെ സഹകരണം കൂടിയേ തീരൂ.
നിരത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ “ശുഭയാത്ര”  വാട്സാപ്പ് നമ്പറിലേക്ക് നിങ്ങൾക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം. നിങ്ങളുടെ വിലപ്പെട്ട ഒരു മെസ്സേജ് അപകടങ്ങൾ ഒഴിവാക്കിയേക്കാം അതിലൂടെ നിരവധി  ജീവനുകൾ സംരക്ഷിക്കപ്പെട്ടേയ്ക്കാം.
മെസ്സേജ് വാട്സാപ്പ് ചെയ്യേണ്ട നമ്പർ – 9747001099
നിങ്ങളുടെ സന്ദേശത്തിന്മേൽ സ്വീകരിച്ച നടപടി ഏഴു ദിവസത്തിനകം നിങ്ങളെ അറിയിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here