ചൊവ്വാഴ്ച മട്ടണ്‍ പാകം ചെയ്യുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ തര്‍ക്കം; വഴക്ക് തീര്‍ക്കാന്‍ ചെന്ന അയല്‍വാസിയെ അടിച്ചുകൊന്നു

0
207

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കില്‍ ഇടപെട്ടതിനെ തുടര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊലപ്പെടുത്തി. ബില്ലു എന്നയാളാണ് മരിച്ചത്.

ചൊവ്വാഴ്ച മട്ടണ്‍ പാകം ചെയ്യുന്നതിനെച്ചൊല്ലി പാപ്പു എയര്‍വാ എന്നയാളും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. പാപ്പു ആട്ടിറച്ചി പാകം ചെയ്യാന്‍ തുടങ്ങിയതാണ് ഭാര്യയെ ചൊടിപ്പിച്ചത്. ഹൈന്ദവ വിശ്വാസമനുസരിച്ച് ചൊവ്വാഴ്ച ശുഭദിനമായിട്ടാണ് കണക്കാക്കുന്നത്. ഈ ദിവസം സസ്യേതര ഭക്ഷണം കഴിക്കരുതെന്നുമാണ് വിശ്വാസം. പപ്പുവും ഭാര്യയും തമ്മിലുള്ള വാക്കുതര്‍ക്കം കേട്ട അയല്‍വാസിയായ ബില്ലും അവരുടെ വീട്ടിലെത്തുകയും വഴക്ക് തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. കാര്യങ്ങള്‍ പറഞ്ഞു ഒത്തുതീര്‍പ്പാക്കിയതിനു ശേഷം ബില്ലു സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് ബില്ലുവിന്‍റെ വീട്ടിലെത്തിയ പാപ്പു അയാളെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും പാപ്പുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here