ഖത്തറിൽ ലോകകപ്പിന് മുൻപ് അൽ വാസ്മി എത്തും, 52 ദിവസം നീളും, മുന്നറിയിപ്പുമായി അധികൃതർ

0
211

ദോഹ: ഖത്തറിൽ മഴക്കാലത്തിന് തുടക്കമായി. പ്രാദേശികമായി അൽവാസ്മി എന്ന് അറിയപ്പെടുന്ന മഴക്കാലത്തിന്റെ ആരംഭമറിയിച്ച് കൊണ്ട് രാ‌ജ്യത്തെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ശനിയാഴ്ച ഖത്തറിന്റെ വടക്കൻ പ്രദേശങ്ങളിൽ മഴ പെയ്തു. ചിലയിടങ്ങളിൽ ഇടിയോട് കൂടിയുള്ള മഴ ലഭിച്ചു. 52 ദിവസമാണ് അൽ വാസ്മി മഴക്കാലത്തിന്റെ കാലയളവ്. പടിഞ്ഞാറ് നിന്നും കിഴക്കോട്ട് മേഘസഞ്ചാരമുള്ളതിനാൽ മഴ ലഭിക്കുന്ന അൽ വാസ്മി കാലം ഡിസംബർ മാസം ആറു വരെ തുടരും എന്നാണ് റിപ്പോർട്ട്.

വടക്കുപടിഞ്ഞാറൻ കാറ്റ് രൂപപ്പെടുന്നതിനാൽ ഈ ദിവസങ്ങളിൽ രാത്രി പകലിനെ അപേക്ഷിച്ച് മിതമായ കാലാവസ്ഥ ആയിരിക്കും. ഇടിയോടു കൂടിയ മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുള്ള സമയത്ത് വാഹനമോടിക്കുന്നവർ അമിത വേഗതയും മൊബൈൽ ഫോൺ ഉപയോഗവും ഒഴിവാക്കണം. കൂടാതെ കാറിന്റെ വൈപ്പറുകൾ മഴക്കാലത്ത് ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. അടിയന്തര സഹായത്തിന് 999 എന്ന നമ്പരിൽ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here