കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: ജയം ഉറപ്പിച്ച് ഖാര്‍ഗെ, തരൂരിന് വോട്ട് 400 കടന്നു

0
202

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഖാര്‍ഗെയുടെ വോട്ട് 3000 കടന്നു. എതിര്‍ സ്ഥാനാര്‍ത്ഥി ശശി തരൂരിന് 400 വോട്ടാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കവേ മല്ലികാര്‍ജ്ജുന ഖാര്‍ഗയുടെ വീട്ടില്‍ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വീടിന് മുന്നില്‍ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതില്‍ നന്ദി അറിയിച്ചു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുറ്റത്ത് വിരുന്നിനായുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.

68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്‌ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുത്തു. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള കെട്ടാക്കി മാറ്റി. 5 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടക്കുമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here