കുഞ്ഞാലിക്കുട്ടി ഖത്തര്‍ ടീമില്‍; വിലമതിക്കാനാകാത്ത സമ്മാനത്തെക്കുറിച്ച് ലീഗ് നേതാവ്

0
271

ദോഹ: തന്റെ പേര് ആലേഖനം ചെയ്ത ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സിയുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ദോഹയില്‍ ഖത്തര്‍ കെ.എം.സി.സിയുടെ ഡിജി പ്രിവിലേജ് കാര്‍ഡ് ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു കുഞ്ഞാലിക്കുട്ടി.

സന്ദര്‍ശന വേളയില്‍ മകന്‍ ആഷിഖിന്റെ ഉടമസ്ഥതയിലുള്ള സീ ഷോര്‍ കമ്പനിയുടെ പാര്‍ട്ണര്‍മാരാണ് കുഞ്ഞാലിക്കുട്ടിക്ക് ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സി സമ്മാനിച്ചത്.

ചില സമ്മാനങ്ങള്‍ ഹൃദ്യവും വിലമതിക്കാനാകാത്തതുമാണ് എന്ന കുറിപ്പോടെ കുഞ്ഞാലിക്കുട്ടി തന്നെയാണ് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഖത്തറിന്റെ മണ്ണും മനസും ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങള്‍ക് കാതോര്‍ത്തിരിക്കുകയാണ്. കാല്‍പന്ത് കളിയെ ഏറെ ഇഷ്ടപെടുന്ന ഒരാളെന്ന നിലയില്‍ എന്നെ ഏറെ ആവേശഭരിതനാക്കുന്ന ഒന്നായിരുന്നു ഇതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സീ ഷോര്‍ കമ്പനി സന്ദര്‍ശിച്ചപ്പോള്‍ പാര്‍ട്ണര്‍മാരായ സഈദ് സാലം അല്‍ മുഹന്നദി, സാഖ്ര്‍ സഈദ് അല്‍ മുഹന്നദി, സാലം സഈദ് അല്‍ മുഹന്നദി എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞാലിക്കുട്ടിക്ക് ജേഴ്‌സി സമ്മാനമായി നല്‍കിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ചില സമ്മാനങ്ങള്‍ ഹൃദ്യവും വിലമതിക്കാനാകാത്തതുമാണ്,
ഖത്തര്‍ സന്ദര്‍ശന വേളയില്‍ മകന്‍ ആഷിഖിന്റെ ഉടമസ്ഥതയിലുള്ള സീ ഷോര്‍ കമ്പനിയും സന്ദര്‍ശിക്കുകയുണ്ടായി. ഈ അവസരത്തില്‍ കമ്പനി പാര്‍ട്ണര്‍മാരായ സഈദ് സാലം അല്‍ മുഹന്നദി, സാഖ്ര്‍ സഈദ് അല്‍ മുഹന്നദി, സാലം സഈദ് അല്‍ മുഹന്നദി എന്നിവര്‍ ചേര്‍ന്ന് എന്റെ പേര് ആലേഖനം ചെയ്ത ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്സി സമ്മാനമായി നല്‍കുകയുണ്ടായി.

ഖത്തറിന്റെ മണ്ണും മനസ്സും ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങള്‍ക് കാതോര്‍ത്തിരിക്കുകയാണ്. കാല്‍ പന്ത് കളിയെ ഏറെ ഇഷ്ടപെടുന്ന ഒരാളെന്ന നിലയില്‍ എന്നെ ഏറെ ആവേശഭരിതനാക്കുന്ന ഒന്നായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here