കയ്യിൽ കോടികൾ; വാങ്ങാനെത്തിയത് ജനപ്രതിനിധികളെ; ബിജെപി ഏജന്റ്മാർ പിടിയിൽ

0
463

രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് ജനപ്രതിനിധികളെ വാങ്ങാൻ എത്തിയ ബിജെപി ഏജന്റ്മാർ കോടിക്കണക്കിനു രൂപയുമായി അറസ്റ്റിൽ. ഹൈദരാബാദിലെ നഗരത്തിന് പുറത്തുള്ള ഫാം ഹൗസിൽ നിന്നാണ് കേന്ദ്രമന്ത്രിയുടെ ഉറ്റ അനുയായി അടക്കം മൂന്നുപേരെ സൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. 100 കോടിക്ക് നാല് TRS  എം.എൽ.എമാരെ  വാങ്ങാൻ എത്തിയപ്പോഴായിരുന്നു നാടകീയ  അറസ്റ്റ്.

എതിർ പാർട്ടികളിലെ ജനപ്രതിനിധികളയും  നേതാക്കന്മാരെയും  പണം എറിഞ്ഞു വശത്താകുന്നുവെന്ന് ബിജെപി ക്കെതിരെ പരാതി ഉയർന്നിട്ടു കാലം ഏറെയായി. എന്നാൽ ഇത്തരത്തിലുള്ള  ഓപ്പറേഷൻ കമലയ്ക്ക് എത്തിയ ഏജന്റുമാരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമാണ്. ഹൈദരാബാദ് നഗരത്തിന് പുറത്തുള്ള മൊയ്നാബാദ് അസീസി നഗറിലെ ഫാം ഹൗസിൽ നിന്നാണ് പണം നിറച്ച ബാഗുകൾ അടക്കം 3 ഏജന്റുമാർ പിടിയിലായത്. ഡെക്കാൻ പ്രൈഡ് ഹോട്ടൽ ഗ്രൂപ് ഉടമയും കേന്ദ്ര മന്ത്രി ജി. കൃഷ്ണ റെഡ്ഡിയുടെ ഉറ്റ അനുയായിയുമായ നന്ദകുമാർ, ഡൽഹി ഫരീദാബാദ് സ്വദേശി  സ്വമി രാമചന്ദ്ര ഭാരതി, തിരുപ്പതി സ്വദേശി സിംഹയാജലു എന്നിവരെയാണ് സൈദരാബാദ് പൊലീസ് പിടികൂടിയത്.

അടുത്ത കാലത്തായി സംസ്ഥാനം ഭരിക്കുന്ന തെലങ്കാന രാഷ്ട സമിതിയുടെ എം. എൽ. എമാരെ സ്വന്തം പാളയത്തിൽ എത്തിക്കാൻ BJP ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നന്ദകുമാർ പല എം.എൽഎമാരെയും സമീപിച്ചിരുന്നു. ഇതറിഞ്ഞ ടി.ആർ.എസ് . കെണി ഒരുക്കുകയായിരുന്നു. എം. എൽ. എമാരായ രാഗകന്തറാവു, ഗുവാല ബാലരാജു, ബീരം ഹർഷ വർധൻ റെഡ്ഡി , പൈലറ്റ് റോഹിത്ത് റെഡി എന്നിവർ നന്ദകുമാറിന്റെ  പ്രലോഭങ്ങൾക്ക് അനുകൂലമായി പ്രതികരിച്ചു. 25 കോടിയും സ്ഥാനമാങ്ങളുമായിരുന്നു ഓഫർ ചെയ്തത്. അതനുസരിച്ചു  കച്ചവടം  ഉറപ്പിക്കാനായി എത്തിയപ്പോൾ ആണ്  മൂന്ന് പെരെയും എം. എൽ. എമാർ പോലീസിനെ വിളിച്ചു കൈമാറിയത്. ഇവർ  എത്തിയ കാറും പിടിച്ചെടുത്തു. 15കോടി രൂപ  ബാഗുകളിൽ നിറച്ച നിലയിൽ കണ്ടെടുത്തു.

സൈദരാബാദ് കമ്മിഷണർ  സ്റ്റീഫൻ രവീന്ദ്ര നേരിട്ടത്തിയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. വാശിയേറിയ  ഉപതിരഞ്ഞെടുപ്പ്  നടക്കുന്ന മുനുഗോഡ്  മണ്ഡലത്തിലെ  പ്രചാരണം  അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ടി ആർ എസിനു കിട്ടിയ വൻ ആയുധമാണ്  ഈ അറസ്റ്റ്. മുനുഗോഡിൽ ബിജെപിയാണ്  ടി ആർ എസ് ന്റെ എതിരാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here