കണ്ണൂർ പാനൂരിൽ യുവതി വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

0
147

കണ്ണൂർ: കണ്ണൂര്‍ ജില്ലയിലെ പാനൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) നെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സൂചന. രാവിലെ 10 മണിയോടെയാണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. യുവതി പാനൂരിലെ ഫാര്‍മസി ജീവനക്കാരിയാണ്.

വീടിന് തൊട്ടടുത്ത് മരണം നടന്ന വീടുണ്ടായിരുന്നു. വിഷ്ണുപ്രിയയുടെ വീട്ടുകാരും സമീപ പ്രദേശത്തെ വീട്ടുകാരും മരണവീട്ടിലായിരുന്നു. തൊട്ടടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ മരണവീട്ടിലായിരുന്ന സമയത്താണ് കൊലപാതകം. കൊലപാതകം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായും പൊലീസ് പറയുന്നു.  വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് കുറച്ചു നാളുകൾക്ക് മുമ്പാണ് ഖത്തറിലേക്ക തിരികെ പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here