ഉപ്പള ബേക്കൂരിൽ മാതാവിനേയും മകനേയും വീട് കയറി അക്രമിച്ചതായി പരാതി

0
167

കുമ്പള: മാതാവിനേയും മകനേയും വീട് കയറി അക്രമിച്ചതായി പരാതി. പരിക്കേറ്റ ബേക്കൂര്‍ ശാന്തിഗിരിയിലെ മുംതാസ് (44), മകന്‍ മുഹമ്മദ് അറഫാത് (24) എന്നിവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇവരുടെ മൂത്തമകന്‍ മുഹമ്മദിന്റെ കര്‍ണാടകയിലുള്ള ഭാര്യ വീട്ടുകാരണ് വീട് കയറി ആക്രമിച്ച്‌ പരിക്കേല്‍പിച്ചതെന്നാണ് ആശുപത്രിയില്‍ കഴിയുന്ന മുംതാസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here