ഉപഭോക്താക്കളെ ആഘോഷിക്കൂ… സ്‌പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ച് ജിയോയും വിഐയും

0
195

ദീപാവലി റീച്ചാർജ് ഓഫറുമായി റിലയൻസ് ജിയോയും വിഐയും. അധിക ഇന്റർനെറ്റ് ഡേറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ജിയോ പ്രഖ്യാപിച്ചത്. ഒരു വർഷം വരെ കാലാവധിയുള്ള 2,999 രൂപയുടെ ഫോർ ജി പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള റീച്ചാർജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. പ്രതിദിനം 2.5 ജിബി ഡേറ്റ വഴി ഒരു വർഷം 912 ജിബി ഡേറ്റയാണ് ലഭിക്കുക. ഇതിന് പുറമേ 75 ജിബി ഡേറ്റ അധികമായി നൽകുന്നതാണ് സ്പെഷ്യൽ ദീപാവലി ഓഫർ.

പരിധിയില്ലാതെയുള്ള വോയ്സ് കോൾ, പ്രതിദിനം നൂറ് സൗജന്യ എസ്എംഎസ് എന്നിവയാണ് പ്ലാനിലെ മറ്റു ആകർഷണങ്ങൾ. ഇതിന് പുറമേ ജിയോ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനും സാധിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി തുടങ്ങിയവ സൗജന്യമായി ഉപയോഗിക്കാനാണ് സാധിക്കുക. റിലയൻസ് ഡിജിറ്റലിൽ ആയിരം രൂപ ഓഫ് അടക്കമുള്ള മറ്റു ആനുകൂല്യങ്ങളും പ്ലാനിൽ ഉൾപ്പെടുന്നു. ഒക്ടോബർ 31നകം 1,449 രൂപയുടെ റീച്ചാർജ് എടുക്കുന്നവർക്കാണ് വിഐ ദീപാവലി ഓഫർ നൽകുന്നത്. പരിധിയില്ലാതെ വിളിക്കാനുള്ള സൗകര്യം, പ്രതിദിനം നൂറ് സൗജന്യ എസ്എംഎസ് എന്നിവയാണ് 180 ദിവസം കാലാവധിയുള്ള പ്ലാനിൽ പറയുന്നത്.

പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ലഭിക്കുക. ഇതിന് പുറമേ 50 ജിബി ഡേറ്റ അധികമായി ലഭിക്കും. അർധരാത്രി മുതൽ പുലർച്ചെ ആറുമണിവരെ സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാം. ജിയോയ്ക്ക് സമാനമായി മറ്റു ആനുകൂല്യങ്ങളും ഇതിൽ ലഭിക്കും. ജിയോ പ്ലാനിന് സമാനമായി ഒരു വർഷം കാലാവധിയുള്ള 2899 പ്ലാനും 3099 പ്ലാനും വിഐ അവതരിപ്പിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here