ആരാധികയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു; ഐപിഎൽ മുൻ താരം അറസ്റ്റിൽ

0
396

കാഠ്മണ്ഡു: ആരാധികയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ ഡൽഹി ക്യാപിറ്റൽ മുൻ താരവും നേപ്പാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സന്ദീപ് ലാമിച്ചനെ അറസ്റ്റിൽ. വിദേശത്തായിരുന്ന താരം കാഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നു പൊലീസ് നടപടി.

ഒക്ടോബർ ആറിന് രാജ്യത്ത് തിരികെയെത്തുമെന്നും കേസ് നിയമപരമായി നേരിടുമെന്നും കഴിഞ്ഞയാഴ്ച ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ലാമിച്ചനെ വ്യക്തമാക്കിയിരുന്നു. ‘തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി നിയമപരമായി പോരാടുമെന്നാണു’ താരത്തിന്റെ പ്രതികരണം.

കാഠ്മണ്ഡു, ഭക്തപൂർ എന്നിവിടങ്ങളിലെ ഹോട്ടല്‍ മുറിയില്‍ വച്ച് താരം പീഡിപ്പിച്ചതായാണു 17 വയസ്സുകാരി നൽകിയ പരാതി. വിദേശത്തായിരുന്ന താരത്തെ കണ്ടെത്തുന്നതിനായി ഇന്റർപോളടക്കം അന്വേഷണത്തിലായിരുന്നു. താരത്തിന്റെ കടുത്ത ആരാധികയായിരുന്നു പീഡനത്തിനിരയായ പെൺകുട്ടി.

നിലവിൽ കരീബിയൻ പ്രീമിയർ ലീഗിൽ ജമൈക്ക തല്ലാവാസിന്റെ കളിക്കാരനാണ് ലാമിച്ചനെ. ഇന്ത്യൻ പ്രീമിയർ ലീഗ് കളിച്ച ആദ്യത്തെ താരമാണ്. 2018 സീസണിലാണ് ഇദ്ദേഹം ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here