‘ഹർത്താൽ അക്രമത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് സഹായം ചെയ്‌തു’; പൊലീസുകാരന് സസ്‌പെൻഷൻ

0
194

പോപ്പുലർ ഫ്രണ്ട് ബന്ധം കാലടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. സിവിൽ പൊലീസ് ഓഫീസർ സിയാദിനെതിരെയാണ് നടപടി. ഹർത്താൽ അക്രമത്തിൽ പിഎഫ്ഐ പ്രവർത്തകർക്ക് സഹായം ചെയ്‌തു നൽകിയെന്നാണ് ആരോപണം.

അതേസമയം കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍ഐഎ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ ആക്രമണങ്ങളെ കുറിച്ചും പ്രതികളായവരെ കുറിച്ചും എന്‍ഐഎ വിവരങ്ങള്‍ ശേഖരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിരോധനത്തിന് മുമ്പ് രാജ്യവ്യാപകമായി നടന്ന റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചും ഈ കേസുകളില്‍ പ്രതികളായവരെ കുറിച്ചുമാണ് എന്‍ഐഎ വിവരങ്ങള്‍ ശേഖരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here