വ്യക്തിഗത നേട്ടങ്ങളൊന്നും വേണ്ട! അര്‍ധ സെഞ്ചുറി വേണോ എന്ന് കാര്‍ത്തിക്, വേണ്ടെന്ന് കോലി- വീഡിയോ വൈറല്‍

0
214

ഗുവാഹത്തി: ബാറ്റിംഗിനെത്തിയവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോഴാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യ വിജയം സ്വന്താക്കിയത്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 237 റണ്‍സാണ്‍ നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റില്‍ 221 റണ്‍സെടുക്കാനാണ് സാധിച്ചത്.

ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ (37 പന്തില്‍ 43), കെ എല്‍ രാഹുല്‍ (28 പന്തില്‍ 57), വിരാട് കോലി (28 പന്തില്‍ പുറത്താവാതെ 49), സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 61) എന്നിവരെല്ലാം തിളങ്ങി. അവസാന ഓവറില്‍ ദിനേശ് കാര്‍ത്തിക് (ഏഴ് പന്തില്‍ പുറത്താവാതെ 17) കത്തികയറിയപ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്‌സ് 237ലെത്തി. ഇതിനിടെ കാര്‍ത്തിക്- കോലി വീഡിയയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കഗിസോ റബാദയെറിഞ്ഞ അവസാന ഓവര്‍ മുഴുവന്‍ നേരിട്ടതും കാര്‍ത്തികായിരുന്നു. കോലി 49 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. ആദ്യ നാല് പന്തുകള്‍ നേരിട്ട കാര്‍ത്തിക് ഒരു ഫോറും ഒരു സിക്‌സും നേടിയിരുന്നു. പിന്നാലെ നോണ്‍സ്‌ട്രൈക്കിലുള്ള കോലിക്ക് അടുത്തേക്ക് കാര്‍ത്തിക് നടന്നടുക്കുന്നുണ്ടായിരുന്നു. 49ല്‍ നില്‍ക്കുന്ന കോലിയോട്് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സിംഗിള്‍ വേണമോ എന്നായിരുന്നു കാര്‍ത്തികിന്റെ ചോദ്യം. എന്നാല്‍ കോലി വേണ്ടെന്ന് പറയുകയും, സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വീഡിയോ കാണാം…

അടുത്ത പന്തും സിക്‌സിലേക്ക് പായിച്ച കാര്‍ത്തിക ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറില്‍ 16 റണ്‍സാണ്‍ കാര്‍ത്തിക് അടിച്ചെടുത്തത്. എക്‌സ്ട്രായിനത്തില്‍ രണ്ട് റണ്‍ വേറെയും. 11 പന്തില്‍ 28 റണ്‍സാണ് കാര്‍ത്തിക്- കോലി സഖ്യം കൂട്ടിചേര്‍ത്തത്. കോലിയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തു. ഒരിക്കലും വ്യക്തിഗത നേട്ടത്തിന് വേണ്ടി കളിക്കുന്ന താരമല്ല കോലിയെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഡേവിഡ് മില്ലര്‍ (47 പന്തില്‍ 106), ക്വിന്റണ്‍ ഡി കോക്ക് (48 പന്തില്‍ 69) എന്നിവരാണ് തിളങ്ങിയത്. ഇരുവരേയും പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍്ക്ക് സാധിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here