വീട്ടില്‍ ദിവസവും പാര്‍ട്ടി നടത്തി ലഹരി ഒഴുക്കി; 117 കോടിയുടെ ലോട്ടറി അടിച്ച പ്ലംബര്‍ അഴിക്കുള്ളില്‍

0
313

ലോട്ടറിയുടെ രൂപത്തില്‍ തേടി എത്തിയ ഭാഗ്യം എത്രയോ പേരുടെ ജീവിതം മാറ്റിയിട്ടുണ്ട്. കൂലിപ്പണിയെടുത്ത് ജീവിച്ച പലരും ഒരൊറ്റ രാത്രിയില്‍ കോടീശ്വരന്‍മാരായി മാറിയിട്ടുമുണ്ട്. എന്നാല്‍ ആ പണം കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ജയിലില്‍ വരെ കിടക്കേണ്ടി വരും.

അത്തരം ഒരു സംഭവമാണ് ദക്ഷിണ ഓസ്‌ട്രേലിയയില്‍ ഉണ്ടായത്. ‘പവര്‍ബോള്‍’ അടിച്ച ജോഷ്വാ വിന്‍സ്‌ലെറ്റ് എന്ന പ്ലംബറുടെ ജീവിതമാണ് ഒരു ലോട്ടറിയിലൂടെ മാറിമിറഞ്ഞത്. 2017-ല്‍ 22 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് (ഏകദേശം 117 കോടി ഇന്ത്യന്‍ രൂപ) ജോഷ്വയ്ക്ക് ലോട്ടറി അടിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള ആഡംബരവും കുത്തഴിഞ്ഞതുമായ ജീവിതം ഇയാളെ ജയിലിലെത്തിക്കുകയായിരുന്നു.

ലോട്ടറി അടിക്കുമ്പോള്‍ 22 വയസ് മാത്രമായിരുന്നു ജോഷ്വോയുടെ പ്രായം. പണം കൈയിലെത്തിയതോടെ ഇയാള്‍ ആഡംബര ജീവിതം തുടങ്ങി. വീട്ടില്‍ ദിവസവും ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിച്ചു. നിരോധിത ലഹരിമരുന്ന് പാര്‍ട്ടിയില്‍ ഒഴുക്കി.

ഇതിനെക്കുറിച്ച് വിവരം ലഭിച്ച പോലീസ് ഇയാളുടെ അഡ്‌ലെയ്ഡിലെ വീട്ടിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. 2.16 ഗ്രാം കൊക്കെയ്‌നും 27.3 ഗ്രാം എംഡിഎംഎയും ലൈസന്‍സില്ലാത്ത ഒരു കൈത്തോക്കും പോലീസ് പിടിച്ചെടുത്തു.

ലോട്ടറി തുകയുടെ ഒരു ഭാഗം ട്രസ്റ്റ് രൂപീകരിച്ച് ഇയാളുടെ മാതാപിതാക്കളാണ് കൈകാര്യം ചെയ്യുന്നത്. ഓസ്‌ട്രേലിയയിലും ന്യസീലന്‍ഡിലും ഭൂമി വാങ്ങാനും പണം വിനിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള പണം ഉപയോഗിച്ചാണ് ഇയാള്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here