വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഉംറ തീർഥാടകർ മടങ്ങണമെന്ന് സൗദി അധികൃതര്‍

0
223

റിയാദ്: വിദേശ ഉംറ തീർഥാടകർ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൗദി അറേബ്യയില്‍ നിന്ന് തിരിച്ചുപോകണമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഉംറ കർമങ്ങൾ പൂർത്തിയാക്കിയിരിക്കണം. ശേഷം രാജ്യത്ത് താമസിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണ്. 

ഉംറ വിസയിൽ എത്തുന്നവർക്ക് സൗദി അറേബ്യയില്‍ താമസിക്കാനുള്ള കാലാവധി 30 ദിവസങ്ങളിൽ നിന്ന് 90 ദിവസമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ തീർഥാടകന് മക്ക, മദീന എന്നിവ കൂടാതെ സൗദിയിലെ മറ്റെല്ലാ നഗരങ്ങൾക്കുമിടയിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. തീർഥാടകന് സൗദി അറേബ്യയിലെ അന്താരാഷ്ട്രീയവും ആഭ്യന്തരവുമായ മുഴുവൻ വിമാനത്താവളങ്ങളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങാനും അനുവാദമുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here