വാടകഗർഭധാരണം നടത്തിയത് വിവാഹിതയായ യുവതി, നയൻതാരയുടെ ബന്ധുവല്ല; നിർണായക വിവരങ്ങൾ പുറത്ത്

0
201

നയൻതാരയും വിഗ്നേഷ് ശിവനും വാടക ഗർഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് ഇന്നലെ തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ഗർഭധാരണം നടത്തിയ യുവതി നയൻതാരയുടെ ബന്ധുവല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവാഹിതയായ ഇവർക്ക് ഒരു കുട്ടിയുണ്ട്.

അതേസമയം, ഗർഭധാരണം നടത്തിയ യുവതിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ആശുപത്രിയിൽ ഇല്ല. ഗർഭധാരണവുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമായി സൂക്ഷിക്കാതിരുന്ന സ്വകാര്യ ആശുപത്രി വലിയ വീഴ്ച വരുത്തിയെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

നയൻതാരയും വിഘ്നേഷ് ശിവനും 2016 മാർച്ച് 11ന് നിയമപരമായി വിവാഹിതരായെന്നും വാടക ഗർഭധാരണത്തിന് വേണ്ട എല്ലാ നടപടി ക്രമങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ചെന്നും റിപ്പോർട്ടിലുണ്ട്. വാടക ഗർഭധാരണത്തിന് ദമ്പതികൾ കാത്തിരിക്കേണ്ട കാലയളവ് പാലിച്ചിട്ടുണ്ട്. എല്ലാരേഖകളും ദമ്പതികൾ അന്വേഷണസമിതിയിൽ സമർപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here