ഉപ്പള: പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജില്ലാ കമിറ്റി നിര്‍ദേശം ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് നോടീസ് നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മംഗല്പാടി പഞ്ചായത് കമിറ്റിക്ക് പകരം അഡ്ഹോക് കമ്മിറ്റിയെ പ്രഖ്യാപിച്ചു.
ശാഹുല്‍ ഹമീദ് ബന്തിയോട് ചെയര്‍മാനും അശ്റഫ് സിറ്റിസണ്‍ കണ്‍വീനറും അബ്ദുല്ല മാദേരി ട്രഷററുമായുള്ള കമ്മിറ്റിയാണ് നിലവില്‍ വന്നത്.
മുഹമ്മദ് ഉപ്പള ഗേറ്റ്, അസീം മണിമുണ്ട, മൂസ മാസ്റ്റര്‍, മഖ്ബൂല്‍ ബപ്പായതൊട്ടി, അബു രാജാവ്, ഹമീദ് ഹാജി കല്‍പ്പന, ഒഎ അശ്റഫ്, ഉമര്‍ ബെന്കിമൂല എന്നിവര്‍ അംഗങ്ങളാണ്. മംഗല്പാടി പഞ്ചായതിലെ മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട്, ജനറല്‍ സെക്രടറിമാര്‍ എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളുമായിരിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.