പിടികൂടിയ പാമ്പിനെ ചുംബിക്കാൻ ശ്രമിച്ചു, പാമ്പുപിടുത്തക്കാരന്റെ ചുണ്ടിൽ മൂർഖൻ കൊത്തി -വീഡിയോ

0
345

ശിവമോ​ഗ: രക്ഷാപ്രവർത്തനത്തിനിടെ പിടികൂടിയ പാമ്പിനെ ചുംബിക്കാൻ ശ്രമിച്ച പാമ്പ് പിടുത്തക്കാരന് ചുണ്ടിൽ മൂർഖന്റെ കടിയേറ്റു. കർണാടകയിലെ ശിവമോഗയിലാണ് സംഭവം. കടിയേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുഷ്യവാസമേഖലയിൽ ഇറങ്ങുന്ന  പാമ്പുകളെ പിടികൂടി വനമേഖലയിൽ തുറന്നുവിടുന്ന രക്ഷാപ്രവർത്തകരാണ് അലക്സും റോണിയും. ബുധനാഴ്ച ഭദ്രാവതിയിലെ ബൊമ്മനക്കാട്ടെ ഗ്രാമത്തിന് സമീപമുള്ള ഒരു കല്യാണ വീട്ടിൽ രണ്ട് പാമ്പുകളെ കണ്ടതോടെയാണ് വീട്ടുകാർ ഇവരെ വിവരമറിയിച്ചത്.

ഇരുവരും പാമ്പുകളെ പിടികൂടിയ ശേഷം അലക്‌സ് പാമ്പിൽ ഒന്നിനെ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ചുണ്ടിൽ കടിയേറ്റത്. പിന്നീട് അദ്ദേഹത്തെ ശിവമോഗയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പാമ്പുകളേയും കാട്ടിലേക്ക് വിട്ടു. കടിയേറ്റ ഇയാൾ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രി വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here