നിലവില്‍ ആരാണ് ടി20 ക്രിക്കറ്റിലെ മികച്ച ബാറ്റര്‍? ഇന്ത്യന്‍ താരത്തിന്റെ പേരെടുത്ത് പറഞ്ഞ് വെയ്ന്‍ പാര്‍നെല്‍

0
228

ഗുവാഹത്തി: ടി20 ക്രിക്കറ്റില്‍ മിന്നുന്ന ഫോമിലാണ് സൂര്യകുമാര്‍ യാദവ്. ഈ സീസണില്‍ ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരവും സൂര്യ തന്നെ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ടി20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും സൂര്യയാണ്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ നേരത്തെ മടങ്ങിയപ്പോള്‍ ക്രീസിലെത്തി വെടിക്കെട്ട് പുറത്തെടുത്ത സൂര്യ ടീമിനെ വിജയത്തിലേക്ക് നയിച്ചു. കെ എല്‍ രാഹുല്‍ (51) പിന്തുണ നല്‍കി.

ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെയ്ന്‍ പാര്‍നെല്ലിന് മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിച്ചിരുന്നു. നാല് ഓവറില്‍ 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇപ്പോള്‍ സൂര്യയെ പുകഴ്ത്തുകയാണ് പാര്‍നെല്‍. നിലവില്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് സൂര്യയെന്നാണ് പാര്‍നെല്‍ പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ പേസറുടെ വാക്കുകള്‍… ”കഴിഞ്ഞ രണ്ട് മാസമായി ഞാന്‍ സൂര്യയുടെ പ്രകടനം ശ്രദ്ധിക്കുന്നുണ്ട്. വ്യക്തിപരമായി എനിക്ക് തോന്നുന്നു, നിലവില്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് സൂര്യ.” പാര്‍നെല്‍ പറഞ്ഞു.

Wayne Parnell on suryakumar yadav and best t20 cricketer

ആദ്യ ടി20യിലെ പ്രകടനത്തെ കുറിച്ചും പാര്‍നെല്‍ സംസാരിച്ചു. ”ആദ്യ മത്സരത്തില്‍ ഒന്നും ഞങ്ങളുടെ പദ്ധതിക്കനുസരിച്ച് നടന്നില്ല. എന്നാല്‍ മറ്റൊരു വേദിയില്‍ ചിലപ്പോള്‍ നന്നായി കളിക്കാന്‍ സാധിച്ചേക്കും. ഞങ്ങളുടെ ബാറ്റര്‍മാര്‍ ലോകോത്തര നിലവാരമുള്ളവരാണ്. രണ്ടാം ടി20യില്‍ ടീം തിരിച്ചെത്തും.” പാര്‍നെല്‍ പറഞ്ഞുനിര്‍ത്തി.

ടി20 ലോകകപ്പില്‍ തിളങ്ങാ്ന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളുടെ പേര് ഐസിസി പുറത്തുവിട്ടപ്പോള്‍ അതില്‍ സൂര്യകുമാര്‍ യാദവും ഉണ്ടായിരുന്നു. സീസണില്‍ 732 റണ്‍സാണ് സൂര്യ നേടിയത്. ഈ പ്രകടനം തന്നെയാണ് ഐസിസിയുടെ പട്ടികയില്‍ സൂര്യയെ ഉള്‍പ്പെടുത്താനുള്ള കാരണം. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20യില്‍ 33 പന്തില്‍ നിന്ന് 50 റണ്‍സ് അടിച്ചെടുത്തും താന്‍ മിന്നും ഫോമില്‍ തന്നെയാണെന്ന സൂചന സൂര്യകുമാര്‍ നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here