നിങ്ങള്‍ക്ക് കിട്ടിയോ?, ആഗ്രഹിച്ചിരുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ എത്തി

0
230

ദില്ലി: കോൾ ലിങ്ക് ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തി. കഴി‍ഞ്ഞ മാസമാണ് മാർക്ക് സക്കർബർഗ് കോൾ ലിങ്ക് ഫീച്ചർ വരുന്നതായി പ്രഖ്യാപിച്ചത്. പുതിയ കോളിലേക്ക് ആളുകളെ ക്ഷണിക്കാനോ നിലവിലുള്ള കോളിൽ അവരെ ജോയിൻ  ചെയ്യാൻ അനുവദിക്കാനോ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു.

ഈ ലിങ്കുകളിലൂടെ ഒരേ സമയം ഒരു കോളിൽ 32 പേരെ വരെ ജോയിൻ ചെയ്യാൻ അനുവദിക്കും. കൂടാതെ, ലിങ്ക് 90 ദിവസം വരെ ആക്ടീവും ആയിരിക്കും.ആൻഡ്രോയിഡ് പോലീസ് റിപ്പോർട്ട് അനുസരിച്ച്, വാട്ട്സ്ആപ്പ് കോൾ ലിങ്ക് ഫീച്ചർ  പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരു കോൾ ലിങ്ക് സൃഷ്‌ടിക്കാനുള്ള ഓപ്‌ഷൻ കോളുകൾ ടാബിന്റെ മുകളിൽ പിൻ ചെയ്‌തിട്ടുണ്ട്.

‘കോൾ ലിങ്ക് സൃഷ്‌ടിക്കുക’ എന്ന ഓപ്‌ഷൻ ടാപ്പുചെയ്യുന്നത് വഴി 90 ദിവസം വരെ ആക്ടീവായുള്ള വാലിഡ് കോൾ ലിങ്ക് സൃഷ്ടിക്കാൻ കഴിയും. ഇവിടെ, നിങ്ങൾക്ക് വീഡിയോ അല്ലെങ്കിൽ വോയ്‌സ് കോൾ ടൈപ്പ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. മെനുവിൽ ഒന്നിലധികം ഷെയർ ഓപ്ഷനുകളും ഉണ്ട്. നിങ്ങൾക്ക് വാട്ട്സ്ആപ്പ് ചാറ്റ് വഴി നേരിട്ട് ലിങ്ക് ഷെയർ ചെയ്യാം. അല്ലെങ്കിൽ മറ്റ് ആപ്പുകൾ വഴി ലിങ്ക് കോപ്പി ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യാം. വാട്സാപ്പിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിൽ ഈ ഫീച്ചർ ഇല്ല.

നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിൽ ഒരു വാട്ട്സ്ആപ്പ് കോൾ ലിങ്ക് ഓപ്പൺ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഫോണിൽ നിന്നുള്ള കോളിൽ ജോയിൻ ചെയ്യുന്നതിനുള്ള  മറ്റ് ഓപ്‌ഷനുകൾ കാണിക്കുന്ന ഒരു പേജിലേക്ക് അത് നിങ്ങളെ റീഡയറക്‌ട് ചെയ്യും. അവിടെ നിന്ന് കോളിൽ ചേരുന്നതിനായി  ഒരു ക്യൂആർ കോഡ് സ്കാൻ ചെയ്യുകയോ കോൾ ലിങ്ക് കോപ്പി ചെയ്യുകയോ ചെയ്യാൻ കഴിയും. പുതിയ അപ്ഡേറ്റിൽ ഈ ഫീച്ചർ ലഭ്യമാണ്.

നിലവിൽ വാട്ട്സാപ്പ് ബീറ്റ് ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് പ്രീമിയം ലഭ്യമാണ്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല എങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവിൽ പ്രവേശനമുള്ളൂ.ബിസിനസുകളെ ലക്ഷ്യം വെച്ചാണ് പ്രിമിയം സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും എല്ലാവർക്കും വൈകാതെ ഈ അപ്ഡേറ്റും ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here