ഡിവൈഎഫ്‌ഐ കുമ്പള ബ്ലോക്ക്‌ കാൽനട പ്രചരണ ജാഥ ആരംഭിച്ചു

0
241
കുമ്പള: തൊഴിലില്ലായ്‌മക്കെതിരെയും മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കും എന്ന മുദ്രാവാക്യം ഉയർത്തിയും നവംബർ മൂന്നിന്‌ ഡിവൈഎഫ്‌ഐ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം സെപ്റ്റംബർ 30, ഒക്ടോബർ 01,02 തീയ്യതികളിൽ നടത്തുന്ന യുവജന മുന്നേറ്റം കാൽനട പ്രചരണ ജാഥയുടെ കുമ്പള ബ്ലോക്ക് തല ഉദ്ഘാടനം കാട്ടുകൂക്കെയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് നിർവ്വഹിച്ചു.
സംഘാടക സമിതി ചെയർമാൻ സുധാകര കെ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ നാസിറുദ്ധീൻ മലങ്കരെ, മാനേജർ പ്രിത്വിരാജ് എം എ, വൈസ് ക്യാപ്റ്റൻ സച്ചിതാ ബി, ബ്ലോക്ക് ട്രഷറർ രഞ്ജിത്ത് പി,വിനോദ് പെർള, എന്നിവർ സംസാരിച്ചു.മേഖലാ സെക്രട്ടറി ശശിധര സ്വാഗതം പറഞ്ഞു.ജാഥ ഒക്ടോബർ 01ന് പെർള യിൽ നിന്നും ആരംഭിക്കും.ഉക്കിനടുക്ക, ബദിയടുക്ക, നീർച്ചാൽ എന്നീ സ്വീകരണങ്ങൾക്ക് ശേഷം സീതാംഗോളിയിൽ സമാപിക്കും. ഒക്ടോബർ 2 ന് വൈകുന്നേരം കുമ്പളയിൽ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സമാപനം യോഗം ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here