ജില്ലാ യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ്പ്; സിറ്റിസൺ ഉപ്പളക്ക് അണ്ടർ -13കിരീടം; സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി

0
192

കാസറഗോഡ്: കാസറഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കാസറഗോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു വരുന്ന ജില്ലാ യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ്പ് അണ്ടർ-13 വിഭാഗത്തിൽ സിറ്റിസൺ ഉപ്പള ചാമ്പ്യൻമാരായി. ഇന്നലെ നടന്ന ഫൈനലിൽ തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ടീം കിരീടം ചൂടിയത്. ഫൈനലിൽ സിറ്റിസൺ ഉപ്പളക്ക് വേണ്ടി സാബിത്തും അമൻഷിജുവും ഓരോ ഗോൾ വീതം നേടി.

ഫൈനലിലെ മികച്ച താരമായി സിറ്റിസൺ ഉപ്പളയുടെ അമൻഷിജുവിനേയും ടൂർണമെന്റിലെ മികച്ച ഫോർവേർഡായി സിറ്റിസൺ ഉപ്പളയുടെ അഹ്‌മദ്‌ അലിയെയും മികച്ച ഡിഫന്ററായി സിറ്റിസൺ ഉപ്പളയുടെ മുഹമ്മദ് ആദിലിനെയും തിരഞ്ഞെടുത്തു.

ജില്ലാ ചാംപ്യനായതോടെ ടീം സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കും യോഗ്യത നേടി.

സിറ്റിസൺ ഉപ്പളയുടെ അണ്ടർ-15 ടീമും ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. അണ്ടർ-15 ഫൈനൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here